മണ്ണാര്‍ക്കാട് : വളാഞ്ചേരിയിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസ് ഉപരോധിച്ചു. കാലത്ത് 11 മണിയോടെയാണ് നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടത്തിന്റെ നേതൃത്തില്‍ പ്രതിഷേധ വുമായെത്തിയ പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിക്കുകയായിരുന്നു. ഓഫീസ് അടച്ച് പൂട്ടിയ ശേഷം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രി ക്കുമെതിരെ മുദ്രാവാക്യങ്ങളുമായി കുത്തിയിരിപ്പ് സമരം ആരംഭി ച്ചു. ഓഫീസിന്റെ വാതില്‍ക്കലും സമരം തുടര്‍ന്നതോടെ പോലീ സെത്തി പ്രവര്‍ത്തകരെ അനു നയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഡി.ഡി.ഇ ഇന്‍ ചാര്‍ജ് കെ.വി വത്സലയുമായി എം.എസ്.എഫ് നേതാക്കള്‍ ചര്‍ച്ച നടത്തി. ജില്ലയിലെ പിന്നോക്ക പ്രദേശമായ അട്ടപ്പാടിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശ്രവിക്കുന്നതി നുള്ള അടിസ്ഥാന സൗകര്യം അപര്യാപ്തമാണ്. പല വിദ്യാര്‍ത്ഥി കള്‍ക്കും ഫോണ്‍, ഇന്റെര്‍നെറ്റ് സൗകര്യം എന്നിവ ലഭ്യമല്ലാ. വൈദ്യുതി വിതരണത്തിലെ അപാകത കാരണം കൃത്യ സമയത്ത് ക്ലാസുകളില്‍ ഹാജറാവാന്‍ സാധിക്കാതെ പോവുകയാണ്. ഈ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാനസിക സഘര്‍ഷ ത്തിന് കാരണമായി തീരുകയാണ്. വളാഞ്ചേരിയില്‍ സംഭവിച്ചത് പോലെയുള്ള സമാന സാഹചര്യം അട്ടപ്പാടിയില്‍ ഉണ്ടാവാതിരി ക്കാന്‍ അടിയന്തരമായ ഇടപെടണമെന്നും നേതാക്കാള്‍ രേഖാമൂലം പരാതി നല്‍കി. ഡി.ഡി.ഇ വിദ്യാഭ്യാസ ഡയറക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ പരിശോധിച്ച് വകുപ്പിന് അടിയന്തിര റിപ്പോര്‍ട്ട് നല്‍കുമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പി ച്ചത്. സംഭവത്തില്‍ ആറോളം പേര്‍ക്കെതിരെ പോലീസ് കേസെടു ത്തു. എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ ട്രഷറര്‍ ബിലാല്‍ മുഹമ്മദ്, വൈസ്. പ്രസിഡണ്ട് അജ്മല്‍ റാഫി, അമീന്‍ നാട്ടുകല്‍, ഹംസ കെ.യു, സജീര്‍ ചങ്ങലീരി, നിജാസ് ഒതുക്കും പുറത്ത്, ഷൗക്കത്ത് തിരുവിഴാംകുന്ന്, സ്വാലിഹ് നമ്പിയംപടി, ആദില്‍ മണ്ണാര്‍ക്കാട്, ജാബിര്‍ ടി.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.