കല്ലടിക്കോട്:തെരുവുനായശല്ല്യത്തിനെതിരെ കരിമ്പ പഞ്ചായത്ത് പ്രസിഡന്റിന് കാഞ്ഞിരാനിയിലെ കുട്ടിക്കൂട്ടം പരാതിനല്‍കി.വിഷയമറിഞ്ഞ് പ്രസിഡന്റ് നേരിട്ടെത്തിയാണ് പരാതി സ്വീകരിച്ചത്.കാഞ്ഞിരാനി, മോഴെനി, കുണ്ടുപോക്ക്, വാലിക്കോട് എന്നീ ഭാഗങ്ങളിലാണ് തെരുവ് നായകളുടെ ശല്യം രൂക്ഷമായുള്ളത്. സ്കൂള്‍ വിട്ട് വരുന്ന വിദ്യാര്‍ഥികളെ കൂട്ടമായെത്തുന്ന നായകള്‍ ഭയപ്പെടുത്തുന്നു വെന്ന് കുട്ടികള്‍ പറയുന്നു.സമീപത്തുള്ള ചെറിയ കളിസ്ഥലത്ത് വിദ്യാര്‍ഥികള്‍ക്ക് കളിക്കാന്‍ പോകാനാകാനുമാകാത്ത അവസ്ഥയാണ്. രക്ഷിതാക്കള്‍ക്കൊപ്പം മാത്രമാണ് പലവിദ്യാര്‍ഥികളും പുറത്തേക്കിറങ്ങുന്നത്. തങ്ങളുടെ വാര്‍ഡ് അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റിന് പത്തോളം വിദ്യാര്‍ഥികള്‍ ഒപ്പിട്ട നിവേദനം കൈമാറി.
