അലനല്ലൂര്‍: അരിയക്കുണ്ട് ഭാഗത്ത് പാചകവാതക സിലിണ്ടറുമായെത്തിയ മിനിലോറി നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു.ഒരാള്‍ക്ക് നിസാര പരിക്കേറ്റു. ഇന്ന് രാവിലെ 11മണിയോടെയായിരുന്നു സംഭവം.അരിയക്കുണ്ട് ഭാഗത്ത് ഒരു വീട്ടിലേക്ക് സിലിണ്ടര്‍ ഇറക്കാനായി വാഹനം നിര്‍ത്തിയശേഷം മുന്നോട്ട് എടുക്കുന്നതിനിടെയാണ് അപകട മുണ്ടായത്. വാഹനത്തില്‍ ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. ഇതി ല്‍ സഹായിയായ ഭീമനാട് സ്വദേശി സുജിത്തിനാണ് നിസാരപരിക്കേറ്റത്. ചെറിയ ഇറക്കത്തിലാണ് വാഹനം നിര്‍ത്തിയിരുന്നത്.വാഹനത്തിലുണ്ടായിരുന്ന പാചകവാതം നിറച്ച സിലിണ്ടറുകള്‍ പാടത്തേക്ക് മറിഞ്ഞതും ആശങ്കയ്ക്കിടയാക്കി. കൊമ്പത്ത് നിന്നും നൂറോളം സിലിണ്ടറുകളുമായെത്തിയത്. ഇതില്‍ ഒന്‍പതെണ്ണം വിതരണം ചെയ്തിരുന്നു. ക്രെയിനിന്റെ സഹായത്തോടെ വാഹനം പുറത്തെടുക്കുകയായിരുന്നു. മറ്റുഅപകടങ്ങളൊന്നുമുണ്ടാകാതിരുന്നത് ആശ്വാസമായി. അതേസമയം അപകട വിവരമറിഞ്ഞ് സുജിത്തിനെ കാണാനായെത്തിയ വന്ന സുഹൃത്തിനെ കാട്ടുകുളം അരിയക്കുണ്ട് റോഡില്‍വെച്ച് കാട്ടുപന്നി ആക്രമിച്ചു. ഇയാളെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
