പാലക്കാട്: ട്രെയിനില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരന്റെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ പാല ക്കാട് റെയില്‍വേ പൊലിസ് പിടികൂടി. തമിഴ്നാട് സേലം സ്വദേശി മാര്‍ഷേല്‍ (40)നെയാണ് പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷന് എസ്.ഐ. കെ.ജെ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബുധനാഴ്ച കാലത്ത് ഒന്‍പതരയോടെയാണ് പാലക്കാട് റെയില്‍വേ സ്റ്റേഷ നിലെത്തിയ മംഗലാപുരം എക്സപ്രസിലെ സ്ലീപ്പര്‍ കോച്ചിലാണ് സംഭവം. വടകരസ്വദേശി യായ യാത്രക്കാരന്റെ ബാഗാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതിനിടെ യാത്രക്കാരന് ഉണര്‍ന്നതോടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ റെയില്‍വേ പൊലിസിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തശേഷം കോടതിയില്‍ ഹാജരാക്കി യ പ്രതിയെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐമാരായ രജിത് സുന്ദര്‍, സുബൈദ, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രാമന്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ കാര്‍ത്തിക്, അനില്‍ എന്നിവ രും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
