പാലക്കാട്: ഓപ്പറേഷന് തൂഫാന് ലഹരിക്കെതിരായ ജനകീയ മുന്നേറ്റമായി മാറിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാലക്കാട് കോട്ടമൈതാനത്ത് നടന്ന തൂഫാന് ജാഗരണ്‍ റാലി ഉദ്ഘാട നം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി ഇതുവരെ 200 കോടിയി ലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.15,000-ത്തിലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തി. നാല്പതിലധികം പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായും ആഭ്യന്തരമന്ത്രി അറിയിച്ചു.
തൂഫാന് സ്ട്രൈക്ക്, തൂഫാന് വോളന്റിയേഴ്സ്, തൂഫാന് കെയര്‍ എന്നീ മൂന്ന് ഘട്ടങ്ങളായാണ് പദ്ധ തി നടപ്പാക്കുന്നത്. ശക്തമായ നിയമനടപടികള്‍ക്കൊപ്പം ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സി ച്ചു ജീവിതത്തിലേക്ക് തിരികെ എത്തിക്കാനുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും കോര്പ്പ റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയും എല്ലാ വാര്‍ഡുകളിലും ലഹരിക്കെതിരെ തൂഫാന് ഗ്രാമസഭകള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് അതിര്‍ത്തി പ്രദേശമായതിനാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഇങ്ങോട്ട് ലഹരി എത്തിക്കാനുള്ള ശ്രമങ്ങളുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നേരിട്ട് വില്പനയില്ല കോയമ്പത്തൂരിലും അതിര്‍ത്തി പ്രദേശങ്ങളിലുമാണ് വില്പന നടക്കുന്നത്. ഈ അതിര്‍ത്തി കടന്നുവരുന്ന ലഹരി മാഫിയയെ തടയാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.പ്രൗഡ് ഓഫ് പാലക്കാടിന്റെ നേതൃത്വത്തില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റും നൂറിലധികം സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച റാലിയില്‍ 2,500-ലധികം എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ് വളണ്ടിയര്‍മാരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഫ്ലാഷ് മോബുകള്‍, മൂകാഭി നയങ്ങള്‍, ബാന്‍ഡ് വാദ്യം, ലഹരിവിരുദ്ധ നാടകം, തീം സോങ്, സംഗീത സദസ്സ് എന്നിവയും അരങ്ങേറി. വിശിഷ്ട വ്യക്തികളെ തൂഫാന് ബാഡ്ജ് നല്കി ആദരിച്ചു.
ചടങ്ങില്‍ വി.കെ. ശ്രീകണ്ഠന് എം.പി അധ്യക്ഷനായി. പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി, എം.എല്‍.എമാരായ രമേശ് പിഷാരടി, സുമേഷ് അച്യുതന്, ജില്ലാ കളക്ടര്‍ കെ. സുധീര്‍, ഐ.ജി പുട്ട വിമലാദിത്യ, ഡി.ഐ.ജി നാരായണന്, മലപ്പുറം എസ്.പി ചൈത്ര തെരേസ ജോണ്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പത്മശ്രീ രാമചന്ദ്രപുലവര്‍, പാലക്കാട് ബിഷപ്പ് പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു
