മണ്ണാര്‍ക്കാട്: ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സുപ്രീം കോട തിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകള്‍ കണക്കിലെടുത്ത് സംസ്ഥാന ത്ത് ഹരിതപടക്കങ്ങള്‍ (ഗ്രീന്‍ ക്രാക്കറുകള്‍) മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂ വെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.ദീപാവലി ദിനത്തില്‍ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സമയം രാത്രി എട്ടു മുതല്‍ 10 വരെ നിജപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ നിശ്ശ ബ്ദ മേഖലകളുടെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെ ന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
