മണ്ണാര്‍ക്കാട്: കെ.എസ്.ആര്.ടി.സിയുടെ പ്രിയദര്‍ശിനി പദ്ധതി പാലക്കാട് ജില്ലയില്‍ വിജയ കരമായി മുന്നേറുന്നു. പദ്ധതി ആരംഭിച്ച് 142 ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ ആകെ 62,08,613 സീറോ ടിക്കറ്റുകള്‍ വിതരണം ചെയ്തു. നവംബര്‍ രണ്ട് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. വടക്കഞ്ചേരി, മണ്ണാര്‍ക്കാട്, പാലക്കാട്, ചിറ്റൂര്‍ എന്നിങ്ങനെ ജില്ലയിലെ നാല് യൂണിറ്റുകള്‍ കേന്ദ്രീ കരിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനം.
പാലക്കാട് യൂണിറ്റിലാണ് ഏറ്റവും കൂടുതല്‍ സീറോ ടിക്കറ്റുകള്‍ 26,32,971 പേര്. ചിറ്റൂരില്‍ 10,53,905 പേരും വടക്കഞ്ചേരിയില്‍ 13,29,593 പേരും മണ്ണാര്‍ക്കാടില്‍ 11,92,144 പേരുമാണ് സീറോ ടിക്കറ്റുകള്‍ ഉപയോഗിച്ചത്.സീറോ ടിക്കറ്റ് സംവിധാനം വഴി ഇതുവരെ 18,96,85,714 രൂപയാണ് ആകെ വരുമാന മായി ലഭിച്ചത്.
യൂണിറ്റ് തിരിച്ച് കണക്കാക്കുമ്പോള്‍ പാലക്കാട് യൂണിറ്റില്‍ നിന്ന് 9,02,90,037 രൂപയും ചിറ്റൂരില്‍ നിന്ന് 3,22,89,296 രൂപയും വടക്കഞ്ചേരിയില്‍ നിന്ന് 3,78,98,740 രൂപയും മണ്ണാര്‍ക്കാടില്‍ നിന്ന് 2,92,07,641 രൂപയും വരുമാനം നേടിയെന്ന് അധികൃതര്‍ അറിയിച്ചു.
