മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് നിര്‍മാണത്തില്‍ അനാസ്ഥയാരോപിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ആനമൂളി പള്ളിപ്പടിയില്‍ റോഡ് ഉപരോധിച്ചു. ബുധനാഴ്ച രാവിലെ എട്ടരയോടെ റോഡിന് കുറുകെ കെട്ടിയ റിബണിന് പിറകില്‍ പ്രവര്‍ത്തകര്‍ നിന്ന് പ്രതിഷേധിച്ചതോടെ ഇതുവഴിയുള്ള വാഹനഗതാഗതം 15 മിനിറ്റോളം തടസപ്പെട്ടു. സ്ഥലത്തുണ്ടാ യിരുന്ന മണ്ണാര്‍ക്കാട് പൊലിസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റി വാഹനങ്ങള്‍ കടത്തിവിട്ടത്.
റോഡ് പണി പൂര്‍ത്തിയാകാത്തതിനാല്‍ ജനങ്ങള്‍ വലിയ യാത്രാദുരിതത്തിലാണെന്ന് സമരക്കാര്‍ പറഞ്ഞു. 2023 ആഗസ്റ്റിലാണ് 44 കോടി രൂപ ചെലവില്‍ മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് നവീക രണത്തിന്റെ ഭാഗമായി ആദ്യറീച്ചായ നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള പ്രവൃത്തികളാരം ഭിച്ചത്. ഇതിനകം നിരവധി തവണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുന്ന സാഹചര്യവുമുണ്ടായി. നിലവില്‍ ആദ്യറീച്ചിലെ എട്ട് കിലോമീറ്ററില്‍ നെല്ലിപ്പുഴ മുതല്‍ ചിറപ്പാടം വരെയുള്ള ഭാഗത്ത് മാത്രമാണ് ടാറിങ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ശേഷിക്കുന്ന ഒന്നര കിലോമീറ്ററിലെ റോഡ് നവീകരണം മന്ദഗതിയിലാണ്്. ടാറിങ്ങിനായി ഒരുകിലോമീറ്ററോളം ഉപരിതലമൊരുക്കിയെ ങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല. നിലവില്‍ ടാറിങ് നടത്താത്ത ഭാഗങ്ങളില്‍ കുണ്ടുംകുഴിക ളും നിറഞ്ഞതോടെ യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന രീതിയിലാണ് അധികൃതര്‍ മുന്നോട്ട് പോകു ന്നതെന്നും റോഡ് പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശക്തമായ ബഹു ജനപ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ജനകീയ സമരസമിതി മുന്നറിയിപ്പ് നല്കി. സമ രം ജനകീയ സമരസമിതി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ കെ.റിഷാദ് ഉദ്ഘാടനം ചെയ്തു. ഫിറോസ്, റിഷാദ്, വിജയന്, നൗഷാദ്, ടബ്രാസ് എന്നിവര്‍ നേതൃത്വം നല്കി.
