പാലക്കാട് : ജില്ലയിൽ കോവിഡ് 19 രോഗബാധിതരുടെ എണ്ണം വർ ധിക്കുന്ന തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ സർക്കാർ നിർദേശങ്ങൾ നിർബന്ധമായും പാലിക്കാൻ ജനങ്ങൾ സന്നദ്ധരാ കണമെന്നും ജില്ലാ കളക്ടർ ഡി. ബാലമുരളി പറഞ്ഞു.

ജില്ലയിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ മറ്റു രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ ജില്ലയിലേക്ക് എത്തുന്നുണ്ട്. ഇതിൽ ഗർഭിണി കളും വിദ്യാർഥികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരും ജോലിക്ക് പോയവരും പഠനം പൂർത്തിയാക്കിയവരും എല്ലാം ഉൾപ്പെടുന്നു. ഇതുവരെ പാലക്കാട് ജില്ലയിലേക്ക് മറ്റു സംസ്ഥാന ങ്ങളിൽ നിന്നും 9400 ഓളം ആളുകൾ വന്നിട്ടുണ്ട്. ഇതുവരെ സമൂഹ വ്യാപനം ജില്ലയിൽ ഉണ്ടായിട്ടില്ല.

ടെസ്റ്റിംഗ് കപ്പാസിറ്റി വർധിപ്പിച്ചു

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ദിനംപ്രതി വരുന്നതിനാൽ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്ന് നേരത്തെതന്നെ സർക്കാർ തലത്തിൽ മനസ്സിലാക്കിയ കാര്യമാണ്. ഇതിൻ്റെ ഭാഗമായി പോസിറ്റീവ് കേസുകൾ പെട്ടെന്നു തന്നെ തിരിച്ചറിയാ നുള്ള ടെസ്റ്റിംഗ് കപ്പാസിറ്റി വർദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യം 70-80 സാമ്പിളുകളാണ് ഒരു ദിവസം പരിശോധിച്ചതെങ്കിൽ ഇപ്പോഴത് 200 മുതൽ 230 വരെ ആക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യം രോഗലക്ഷണങ്ങ ൾ ഉള്ളവരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. പോസിറ്റീവ് കേസുകൾ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞ് അവരെ ഐസൊലേറ്റ് ചെയ്ത് രോഗം മറ്റുള്ളവരിലേയ്ക്ക് പടരാതിരാക്കാ നാണ് ഇപ്പോൾ പരമാവധി ശ്രദ്ധിക്കുന്നത്.

ജില്ലയിലെ ഒമ്പത് ലൊക്കേഷനുകളിൽ സാമ്പിൾ ശേഖരണം

ഇതുവരെ ജില്ലയിൽ പരിശോധന നടത്താനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. സ്ക്രീനിംഗ് ടെസ്റ്റിനുള്ള ഉപകരണങ്ങൾ ജില്ലയിൽ ലഭ്യമായിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ ഈ ടെസ്റ്റ് നടത്താൻ സാധിക്കും. ഇതിനുപുറമേ ആർ.ടി.പി.സി.ആറും ലഭ്യമാക്കിയിട്ടുണ്ട്. മൂന്നാഴ്ച യ്ക്കകം ഇതുകൊണ്ട് പരിശോധന നടത്താനും സാധിക്കും. ടെസ്റ്റിം ഗ് കപ്പാസിറ്റി വളരെയധികം വർദ്ധിപ്പിക്കാൻ ഇതുമൂലമൊക്കെ സാധിച്ചിട്ടുണ്ട്. മൂന്ന് ലൊക്കേഷനുകളിൽ മാത്രം ചെയ്തിരുന്ന സാമ്പിൾ ശേഖരണം ഇപ്പോൾ 9 ലൊക്കേഷനുകളിൽ നടക്കുന്നുണ്ട്. പോസിറ്റീവ് കേസുകൾ ഉടനെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കുകയാണ് ലക്ഷ്യമിടുന്നത്.

രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട. രോഗം പകരാതിരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. ഇതുവരെ അത് സാധിച്ചിട്ടുണ്ട്. എന്നാൽ മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ സ്വയം തടയാനും സാധിക്കും.

ഇതിനായി മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, അനാ വശ്യ ബസ് യാത്രകൾ ഒഴിവാക്കുക, പരമാവധി ഓൺലൈൻ സംവി ധാനങ്ങൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുക തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പൊതുജനങ്ങൾ സർക്കാർ നിർദേശങ്ങ ളോട് സഹകരിക്കണം. പ്രത്യേകിച്ച് കുട്ടികളും പ്രായം കൂടിയവരും പരമാവധി പുറത്തിറങ്ങാതിരിക്കുക. വീടിനുള്ളിലും വീടിനു പുറത്തും പരമാവധി അകലം പാലിച്ചു കഴിഞ്ഞാൽ ഈ ആപത്തിൽ നിന്നും പൂർണ്ണമായും മാറി നിൽക്കാൻ സാധിക്കുമെന്നും സർക്കാർ ഊർജ്ജസ്വലമായി തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!