കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ ക്രിസ്മസ്-പുതുവത്സരാഘോഷം ‘ വിനോദ ഗ്രാമം ഫെസ്റ്റ്’ എന്ന പേരില്‍ 26 മുതല്‍ 31 വരെ വിവിധ പരിപാടികളോടെ നടത്തും. ജലസേചന വകുപ്പിന്റെ ഡാം ടൂറിസം പദ്ധതിപ്രകാരം കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഫ്.എസ്.ഐ.ടി. എന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് ഇത്തവണ ഉദ്യാനത്തിലെ ആഘോഷ പരിപാടികള്‍. 26ന് വൈകിട്ട് 5.30ന് നാടന്‍ പാട്ടും 27ന് ഗാനമേളയുമുണ്ടാകും. 28ന് ഡി ജെയും 29ന് മറ്റുകലാപരിപാടികളും 30ന് ഫയര്‍ ഡാന്‍സും നടക്കും. 31ന് മെഗാഷോ, കോമഡിഷോ എന്നിവയുണ്ടാകും. ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് പരിപാടികള്‍ സൗജന്യമായി ആസ്വദിക്കാം. സഞ്ചാരി കളെ ആകര്‍ഷിക്കാന്‍ ഉദ്യാനത്തില്‍ മ്യൂസിക് വാട്ടര്‍ ഫൗണ്ടന്, കുട്ടികള്‍ക്കായി വിവിധ കളിയുപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. . ക്രിസ്മസ്.- പുതുവത്സരാഘോഷം ഇത്തവണ വര്‍ണാഭമായി നടത്തുമെന്ന് കെ. ശാന്തകുമാരി എം.എല്‍.എ., കമ്പനി എം.ഡി. കെ.അബ്ദുള്‍ റഹ്മാന്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.രാമചന്ദ്രന് , കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എക്സി.എന്‍ജിനീയര്‍ കിരണ്‍ രാജ് എന്നിവര്‍ പറഞ്ഞു.
