മണ്ണാര്‍ക്കാട്: തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് ജോലി സമയം 12 മണി ക്കൂറാക്കിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ണാ ര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി സി ഐടിയു ഡിവിഷന് സെക്രട്ടറി കെപി മസൂദ് ഉദ്ഘാടനം ചെയ്തു. ഡിവിഷന് പ്രസിഡന്റ് എം കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സിഐടിയു മുനിസിപ്പല്‍ കമ്മിറ്റി അംഗങ്ങളായ റഷീദ് ബാബു, ഫിറോസ് എന്നിവര്‍ സംബന്ധിച്ചു.സിഐടിയു ജില്ലാ കമ്മിറ്റി അംഗം ദാസന് സ്വാഗതവും ഡിവിഷന് ജോയിന്റ് സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.