അലനല്ലൂര്‍:സ്‌കൂളിന്റെ നേട്ടങ്ങളും മികവ് പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ എത്തിക്കുന്നതിനായി എടത്തനാട്ടുകര ഗവ. ഓറി യന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ കമ്മറ്റിക്കു കീഴില്‍ പ്രസിദ്ധീ കരിച്ച ഹാഫ് ഡമ്മി വലുപ്പത്തില്‍ എട്ട് പേജുള്ള ‘മികവ് 2020’ സ്‌കൂള്‍ പത്രം ശ്രദ്ധേയമാകുന്നു.
സ്‌കൂളിന് റവന്യൂ ജില്ലാ തലത്തിലും സബ് ജില്ലാ തലത്തിലും മികച്ച പിടി.എക്കുള്ള അവാര്‍ഡ് ലഭിച്ചത് ഒന്നാം പേജിലെ മുഖ്യ വാര്‍ത്ത യാണ്. ജില്ലയില്‍ തന്നെ ആദ്യമായി ഭിന്ന ശേഷി വിദ്യാര്‍ഥികള്‍ ക്കായി ആകാശ യാത്ര ഒരുക്കിയതും സ്‌കൂളില്‍ നിന്നും ഈ വര്‍ഷം വിരമിച്ചവരുടെ വാര്‍ത്തയും ആദ്യപേജില്‍ ഇടം പിടിച്ചിട്ടുണ്ട്.
കലോത്സവം, ശാസ്ത്രോല്‍സവം, കായിക മേള എന്നിവയിലെ ജില്ലാ, സംസ്ഥാന ജേതാക്കളുടെ വിവരങ്ങളും ക്വിസ് മത്സരങ്ങള്‍ അടക്കളുള്ളവിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരുടെ വാര്‍ത്തയും ചിത്രങ്ങളും അഞ്ചാം പേജിലുണ്ട്.
സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, അറബിക് ക്ലബ്ബ്, സംസ് കൃതം ക്ലബ്ബ്, ഗണിത ശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ്, ജൂനിയര്‍ റെഡ് ക്രോസ്സ്, ലിറ്റില്‍ കൈറ്റ്സ് എന്നിവയുടെ വാര്‍ത്തകള്‍ ചിത്ര സഹിതം വിവിധ പേജുകളിലുണ്ട്.
20 ലക്ഷം രൂപ ചെലവഴിച്ച് ഈ വര്‍ഷം സ്‌കൂളില്‍ ആരംഭിക്കുന്ന അടല്‍ ടിങ്കറിംഗ് ലാബിന്റേയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റേയും വാര്‍ത്തയും സ്‌കൂളിന്റെ കാല്‍ പന്തുകളിയിലെ നേട്ടങ്ങളും അവസാന പേജില്‍ ചിത്രങ്ങള്‍ സഹിതം ഇടം പിടിച്ചിട്ടുണ്ട്.
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ആരംഭിച്ച വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിനു കീഴില്‍ പ്രളയ കാലത്ത് സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ പരിശീലനം, വൈവിധ്യമാര്‍ന്ന ജീവ കാരു ണ്യ പ്രവര്‍ത്തനങ്ങള്‍, ഭിന്ന ശേഷി ദിനാചരണ പ്രവര്‍ത്തനങ്ങള്‍, പെയിന്‍ ആന്റിധ പേജുകളിലുണ്ട്.
20 ലക്ഷം രൂപ ചെലവഴിച്ച് ഈ വര്‍ഷം സ്‌കൂളില്‍ ആരംഭിക്കുന്ന അടല്‍ ടിങ്കറിംഗ് ലാബിന്റേയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റേയും വാര്‍ത്തയും സ്‌കൂളിന്റെ കാല്‍ പന്തുകളിയിലെ നേട്ടങ്ങളും അവസാന പേജില്‍ ചിത്രങ്ങള്‍ സഹിതം ഇടം പിടിച്ചിട്ടുണ്ട്.
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ആരംഭിച്ച വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിനു കീഴില്‍ പ്രളയ കാലത്ത് സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ പരിശീലനം, വൈവിധ്യമാര്‍ന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഭിന്ന ശേഷി ദിനാചരണ പ്രവര്‍ത്ത നങ്ങള്‍, പെയിന്‍ ആന്റ് പലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള കൈത്താങ്ങ് എന്നിവയെല്ലാം വാര്‍ഷികപ്പതിപ്പിലെ പ്രത്യേക വാര്‍ത്തകളാണ്.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ട് പി.ടി.എ പ്രസിഡന്റ് ഒ. ഫിറോസിനു നല്‍കി ‘മികവ് 2020’പ്രകാശനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് സി. സക്കീര്‍, പ്രധാനാധ്യാപകന്‍ എന്‍. അബ്ദുന്നാസര്‍, അധ്യാപകരായ സി.ജി വിപിന്‍, ഒ.മുഹമ്മദ് അന്‍വര്‍, എസ്. ഉണ്ണി കൃഷ്ണന്‍ നായര്‍, പി. അബ്ദുസ്സലാം,സി. ബഷീര്‍, കെ. യൂനസ് സലീം, വി.ജാനകി, കെ.പി. ശോഭന എന്നിവര്‍ സംബന്ധിച്ചു.
പ്രിന്‍സിപ്പാള്‍ വി.ടി വിനോദ് ചീഫ് എഡിറ്ററും പ്രധാനാധ്യാപകന്‍ എന്‍. അബ്ദുന്നാസര്‍ എഡിറ്ററും അധ്യാപകരായ എസ്. ഉണ്ണികൃഷ്ണന്‍ നായര്‍, പി. അബ്ദുസ്സലാം എന്നിവര്‍ സ്റ്റാഫ് എഡിറ്റര്‍മാരുമായ പത്രാധിപസമിതിയാണ്’മികവ് 2020′ വാര്‍ഷിക പത്രത്തിന് പിന്നില്‍പ്രവര്‍ത്തിച്ചത്.