മണ്ണാര്‍ക്കാട്:കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ വ്യാപാരികള്‍ക്കിടയിലും കൃഷിയെ പ്രോത്സാഹിപ്പിക്കുകെയന്ന ലക്ഷ്യത്തോടെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഹരിത ഭവനം;അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു.ഓരോ വീട്ടുമുറ്റത്തും ഒരു കൃഷിത്തോട്ടം എന്നതാണ് പ്രധാന ലക്ഷ്യം.ഇതിന്റെ ആദ്യഘട്ടമെന്നോണം മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മികച്ച ഇനം ഗ്രോ ബാഗുകളും സൗജന്യമായി ഹൈബ്രിഡ് വിത്തുകളും വിതരണം ചെയ്തു.മണ്ണാര്‍ക്കാട് കൃഷി ഓഫീസര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.ഗ്രോബാഗുകളുടെയും വിത്തുകളുടെയും വിതരണം യൂണിറ്റ് പ്രസിഡണ്ട് ബാസിത്ത് മുസ്ലിം നിര്‍വ്വഹിച്ചു.മണ്ണാര്‍ക്കാട് കൃഷി ഭവന്റെ നിര്‍ദ്ദേശാനുസരണം തികച്ചും ശാസ്ത്രീയമായാണ് പദ്ധതി നടപ്പിലാക്കുന്നത്.ഏറ്റവും നല്ലരീതിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് യൂണിറ്റ് വക സമ്മാനങ്ങളും ഉണ്ടായിരിക്കും.പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്നും, ഹരിത ഭവനം; അടുക്കളത്തോട്ടം പദ്ധതിക്ക് വ്യാപാരികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, പദ്ധതി കണ്‍വീനര്‍ ഷമീര്‍ യൂണിയന്‍, എന്‍.ആര്‍.സുരേഷ്, യൂത്ത് വിംഗ് പ്രസിഡണ്ട് ഷമീര്‍ വി കെ എച്ച്, ഹാരിസ് മാളിയക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.