പാലക്കാട് : ജില്ലയില്‍ ഇന്ന്(മെയ് 18) ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീ കരിച്ചു. മുബൈയില്‍ നിന്ന് വന്ന പട്ടാമ്പി കൊപ്പം സ്വദേശി ക്കാണ്( 35 വയസ്സ്) രോഗബാധ സ്ഥിരീകരിച്ചത്.മുംബൈയി ല്‍ ഒരു കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു ട്രാവല്‍ ഏജന്‍സി യില്‍ ജോലി ചെയ്യുന്ന ആളാണ് ഈ കൊപ്പം സ്വദേശി. അവിടെ നിന്ന് മെയ് ഒമ്പതിന് രാവിലെ 11 മണിയോടെ നാല് കണ്ണൂര്‍ സ്വദേശി കള്‍ ,രണ്ടു വയനാട് സ്വദേശികള്‍ ,ഒരു പെരിന്തല്‍മണ്ണ സ്വദേശി ഉള്‍പ്പെടെ എട്ടു പേരടങ്ങുന്ന സംഘമായി ട്രാവലറില്‍ യാത്ര തുട ങ്ങുകയും മെയ് 10ന് രാവിലെ തലപ്പാടി ചെക്ക് പോസ്റ്റില്‍ എത്തുക യുമാണുണ്ടായത്. അവിടെനിന്ന് പെരിന്തല്‍മണ്ണ സ്വദേശിയും ഈ കൊപ്പം സ്വദേശിയും ഒരു ഡ്രൈവര്‍ ഉള്‍പ്പെടെ ഒരു കാറില്‍ പാല ക്കാട്ടെത്തുകയായിരുന്നു. തുടര്‍ന്ന് കൊപ്പത്തെ ഇന്‍സ്റ്റിറ്റിറ്റ്യൂ ഷ്‌നല്‍ ക്വാറന്റെയ്‌നില്‍ ഇദ്ദേഹം പ്രവേശിക്കുയായിരുന്നു. റെഡ് സോണില്‍ നിന്നുള്ളവരുടെ സ്രവ പരിശോധന നടത്തുന്നതോ ടൊപ്പം മെയ് 17ന് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തുകയും ഇന്ന് രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു. ഇദ്ദേഹത്തോടൊ പ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികള്‍ മറ്റൊരു വാഹനത്തില്‍ കണ്ണൂ രിലേക്ക് പോവുകയും വയനാട്ടുകാര്‍ കോഴിക്കോട് വഴി ആംബുലന്‍ സ് മുഖേന വയനാട്ടിലേക്ക് പോവുകയും പെരിന്തല്‍മണ്ണ സ്വദേശി യും ഡ്രൈവറും പെരിന്തല്‍മണ്ണയ്ക്ക് തിരിച്ചു പോവുകയുമായിരു ന്നു.
ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മലപ്പുറം, തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ 13 പേരായി. ഇവരില്‍ ഒരാള്‍ വനിതയാണ്. ഇവര്‍ക്ക് പുറമെ ദമാമില്‍ നിന്നു വന്ന് കോവിഡ് സ്ഥിരീകരിച്ച ഒരു പാലക്കാട് , ആലത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ ഉണ്ട്.