പാലക്കാട്: കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച മുതലമട സ്വദേ ശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 46 പേരെ തിരിച്ചറിഞ്ഞ തായി ഡി. എം.ഒ ഡോ. കെ.പി റീത്ത അറിയിച്ചു. മെയ് ഒമ്പതിനും 11 നും ഉൾപ്പെടെ മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഉണ്ടാ യിരുന്ന 46 പേർക്ക് ക്വാറന്റെയിൻ നിർദ്ദേശിച്ചിട്ടുണ്ട്. നെന്മാറ എം.എൽ.എ കെ. ബാബു ,രമ്യ ഹരിദാസ് എം. പി( നേരത്തെ നിരീ ക്ഷണത്തിൽ തുടർന്ന് വരുന്നു) മുതലമട പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, മൂന്ന് വാർഡ് മെമ്പർമാർ എന്നിവർ ഇതിൽ ഉൾപ്പെടും. മെയ് 9ന് മുതലമടയിലെ വെള്ളാരംകടവ് ബാബുപതി കോളനി യിലെ വൃദ്ധദമ്പതികളെ മാറ്റി പാർപ്പിക്കുന്നതിൻ്റെ ഭാഗമായി ഇവരെല്ലാം ആശുപത്രിയിൽ എത്തിയിരുന്നു.ഇതേ സമയത്ത് രോഗം സ്ഥിരീകരിച്ച വ്യക്തിയും ഒ. പി യിൽ ഉണ്ടായിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ക്വാറന്റെയിൻ നിർദ്ദേശം. കൂടാതെ മെയ് 11 ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഉണ്ടായിരുന്ന മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽ ദാസിനും ക്വാറന്റെ യിൻ നിർദ്ദേശിച്ചിട്ടുണ്ട്. അന്നെ ദിവസം ആശുപത്രിയിൽ നേഴ്സുമാ രെ ആദരിക്കുന്ന പരിപാടിയിലും രോഗം സ്ഥിരീകരിച്ച വ്യക്തിയു ടെ സാമിപ്യം ഉണ്ടായിട്ടുണ്ട്.ഇവിടുത്തെ ജീവനക്കാർക്കും ക്വാറ ന്റെയിൻ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചിടുകയും അണുവിമുക്തമാക്കുകയും ചെയ്തതായി ഡി.എം. ഒ അറിയിച്ചു.