മണ്ണാര്‍ക്കാട്:കോവിഡ് മൂലം പ്രതിസന്ധിയിലായ കാര്‍ഷിക, ചെറുകിട,കയര്‍,കൈത്തറി,മത്സ്യ ,ബാര്‍ബര്‍, ബസ്, ഓട്ടോ, പ്രവാ സികള്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി പദ്ധതികള്‍ ആവിഷ്‌ക രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് തെങ്കര മണ്ഡ ലം കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹരിദാസ് ആറ്റക്കര അദ്ധ്യക്ഷ നായി.യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി കുരിക്കള്‍ സെയ്ത്,നൗഷാദ് ചേലംഞ്ചേരി,വി.ഡി വേണുഗോപാല്‍,പൊതിയില്‍ ബാപ്പുട്ടി,ഗ്രാമ പഞ്ചയത്ത് അംഗം എം.ഹംസ,ഉഷ,എം.ദിനേശന്‍,ടി.കെ ഉമ്മര്‍,ചൂച്ചു പുഞ്ചക്കോട്,ഹാരിസ് തത്തേങ്ങലം എന്നിവര്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീ സിനു മുന്നില്‍ നടന്ന കുത്തിയിരുപ്പ് സമരം ജില്ലാ കോണ്‍ ഗ്രസ്സ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ്സ് മുനിസിപ്പല്‍ മണ്ഡലം പ്രസിഡണ്ട് ജെയ്‌മോന്‍ കൊമ്പേ രി അദ്ധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി പി.ഖാലിദ്, ഹരി പെരിമ്പടാരി,സതീശന്‍ തോരാപുരം,റഫീഖ് കരിമ്പന എന്നിവര്‍ പങ്കെടുത്തു.