മണ്ണാര്‍ക്കാട്:ദുബായ്, സിംഗപ്പൂര്‍, ദോഹ, ദമാം, മാലിദ്വീപ് എന്നിവി ടങ്ങളില്‍ നിന്നായി ഇന്നലെ (മെയ് 12) ജില്ലയിലെത്തിയ 16 പാല ക്കാട് സ്വദേശികളായ പ്രവാസികളില്‍ എട്ട് പേരെ ജില്ലയിലെ വിവി ധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. എഴ് പേരെ വീടുകളിലും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. ഇതിനു പുറമേ രോഗലക്ഷണങ്ങള്‍ കണ്ട ദമാമില്‍ നിന്നെത്തിയ ഒരു പാലക്കാട് സ്വദേശിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മാലി ദ്വീപില്‍ നിന്നും കൊച്ചിയിലെത്തിയ ഇന്ത്യന്‍ നാവികസേന യുടെ മഗര്‍ എന്ന കപ്പലില്‍ ആറ് പാലക്കാട് സ്വദേശികളാണ് ഉണ്ടാ യിരുന്നത്. ഇവരെ എല്ലാവരെയും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ താമസി പ്പിച്ചിട്ടുണ്ട്.
സിംഗപ്പൂരില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അഞ്ച് പാലക്കാട് സ്വദേശികളില്‍ ഒരാളെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റ ലില്‍ താമസിപ്പിച്ചിട്ടുണ്ട്. ബാക്കി നാലുപേര്‍ വീടുകളില്‍ നിരീക്ഷ ണത്തിലാണ്.
ദമാമില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ടുപേരില്‍ ഒരാള്‍ ഗര്‍ഭിണിയായതിനാല്‍ ഇവരെ വീട്ടി ല്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മറ്റൊരാള്‍ക്ക് രോഗലക്ഷണ ങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് കളമശ്ശേരിയില്‍ മെഡിക്കല്‍ കോളേജിലെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദോഹയില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവ ളത്തില്‍ എത്തിയ രണ്ട് പേര്‍ ഗര്‍ഭിണികളായതിനാല്‍ രണ്ടുപേരെ യും വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.
ദുബായില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ത്തിയ ഒരാളെ ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയത് ഉള്‍പ്പെടെയുള്ള എട്ട് പേരെയാണ് ഇന്നലെ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറ ന്റൈനില്‍ നിരീക്ഷണത്തില്‍ ആക്കിയിരിക്കുന്നത്.
വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം ജില്ലയിലെ കോവി ഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ഇന്ന് (മെയ് 13) പുലര്‍ച്ചെ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ 89 പ്രവാസികള്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ നിലവില്‍ 89 പ്രവാസികളാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറ ന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 24 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 23 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 10 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള 13 പേരും ഉള്‍പ്പെടെയാണിത്.