പാലക്കാട്: ജില്ലയില്‍ മെയ് 11ന് കോവിഡ് 19 സ്ഥിരീകരിച്ച ശ്രീകൃ ഷ്ണപുരം സ്വദേശിയുടെ(50 വയസ്സ് ) കൂടെയുണ്ടായിരുന്ന കടമ്പഴിപ്പു റം, ശ്രീകൃഷ്ണപുരം സ്വദേശികളായ യഥാക്രമം 62, 39 വയസ്സുള്ള രണ്ട് പേര്‍ക്ക് കൂടി ഇന്ന്(മെയ് 13) കോവിഡ് 19 സ്ഥിരീകരിച്ചതായി ഡി. എം.ഒ കെ. പി റീത്ത അറിയിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം മൊത്തം മൂന്നായി. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഉള്ള വാഹനത്തില്‍ തമിഴ്‌നാട്ടുകാരനായ ഡ്രൈവറടക്കം ഒന്‍പത് പേരടങ്ങുന്ന സംഘമായി ചെന്നൈയില്‍ നിന്ന് വന്നവരില്‍ ആണ് ഈ രണ്ടു പേര്‍ ഉള്‍പ്പെട്ടിരുന്നത്. ചെന്നൈയില്‍ ചായ കട നടത്തിയി രുന്നവരാണ് ഈ ശ്രീകൃഷ്ണപുരം സ്വദേശികള്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 24 വരെയാണ് ഇവരുടെ ചായകട പ്രവര്‍ത്തിച്ചത്.

മെയ് ആറിന് രാവിലെ ഒമ്പതിനാണ് ഇവര്‍ വാളയാര്‍ അതിര്‍ത്തി യിലൂടെ നാട്ടിലേക്ക് വരുന്നത്. സംഘം അവിടെ ഒരു മണിക്കൂറോ ളം ആരോഗ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി തങ്ങിയിരുന്നു. കഴിഞ്ഞദിവസം(മെയ് 11ന്) രോഗം സ്ഥീരികരിച്ച വ്യക്തിയെ ഒഴികെ ഇന്ന് പാലക്കാട് രോഗം സ്ഥിരീകരിച്ച ഈ രണ്ടു പേര്‍ ഉള്‍പ്പെട്ട ഈ എഴംഗ സംഘത്തെ മാങ്ങോടുള്ള ഇന്‍സ്റ്റിറ്റിയൂഷ്‌ നല്‍ ക്വാറന്റൈനായ കേരള മെഡിക്കല്‍ കോളേജിലേക്ക് മെയ് 6 ന് തന്നെ മാറ്റുകയും നിരീക്ഷിച്ചുവരികയുമായിരുന്നു. മാര്‍ച്ച് 11 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി തുടര്‍ന്ന് പരിശോധന നടത്തി രോഗം സ്ഥിരീകരിക്കു കയായിരുന്നു.എഴ് പേരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ കഴിഞ്ഞ് ബാക്കിയുളള അഞ്ച് പേരുടെ പരിശോധനാഫലം നെഗ റ്റീവാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് വരുന്ന വഴി അതിർത്തിയാൽ വെച്ചു തന്നെ പരിശോധന നടത്തി നിരീക്ഷണത്തിലാക്കുകയും പിന്നീട് രോഗം തിരിച്ചറിയുകയും ചെയ്തതിനാല്‍ നാട്ടിലെത്തിയ ശേഷമുളള സമ്പര്‍ക്കത്തിലൂടെയല്ല രോഗം ഉണ്ടായിരുക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേർ പാലക്കാട് ജില്ലാ ആശു പത്രിയിൽ ചികിത്സയിലാണ്. സംഘത്തോടൊപ്പമുണ്ടായിരുന്ന ഡ്രൈവർ അന്ന് തന്നെതമിഴ് നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. ഈ മൂന്ന് പേർക്ക് പുറമെ പാലക്കാട്ട് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!