മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വിദ്വേഷ നടപടികള്‍ക്കെതിരെ എസ്‌കെഎസ്എസ്എഫ് ജില്ലയിലെ മുഴുവന്‍ ശാഖകളിലും ഹോം പ്രൊട്ടസ്റ്റ് ഡേ സംഘടിപ്പിച്ചു.

കോങ്ങാട് മേഖലാ തല ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌ക്കര്‍ മാസ്റ്ററുടെ വസതിയില്‍ വെച്ചു നടന്നു.മേഖല പ്രസിഡന്റ് കെ എ ഷക്കീര്‍ ഫൈസി, ജനറല്‍ സെക്രട്ടറി എന്‍ എ മുഹമ്മദ് അഷ്‌റഫ് പനയംപാടം, ഷാഹിദ്, സൈത് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

പടുവില്‍ക്കുന്ന് ശാഖ തല ഉദ്ഘാടനം അലനല്ലൂര്‍ മേഖല പ്രസിഡണ്ട് ഒ.എം.ഇസ്ഹാഖ് ഫൈസി നിര്‍വ്വഹിച്ചു.ഉബൈദ് ആക്കാടന്‍, സത്താര്‍ കമാലി, സുബൈര്‍ ടി.പി. എന്നിവര്‍ പങ്കെടുത്തു.

ചെറുള്ളി ശാഖയില്‍ നടന്ന പ്രതിഷേധം കോങ്ങാട് മേഖല പ്രസി ഡന്റ് കെഎ ഷക്കീര്‍ ഫൈസിയുടെ വസതിയില്‍ നടന്നു.ശാഖാ പ്രസിഡന്റ് പി വൈ അജ്മല്‍ ഷഹീര്‍ മുസ്ലിയാര്‍ ,അന്‍ഷാദ് , ഖാജാ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!