അലനല്ലൂര്‍:എടത്തനാട്ടുകര ചിരട്ടക്കുളം സ്വദേശി പാറോക്കോട്ട് ഇംത്തിയാസ് 10,000 മാസ്‌കുകള്‍ തയ്യാറാക്കി വിതരണം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തിവരാറുള്ള സമൂഹ നോമ്പുത്തുറ ഇത്തവണ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇംത്തിയാസ് കോവിഡ് പ്രതിരോധത്തിനായി മാസ്‌കുകള്‍ വിതരണം ചെയ്തത്. തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നും പ്രത്യേകം തയ്യാറാക്കി എത്തിച്ച മാസ്‌കുകളാണ് എടത്തനാട്ടുകരയിലെ മുഴുവന്‍ വീടുകളിലുമെ ത്തിക്കുക എന്ന ലക്ഷ്യത്തോടെ വിതരണം ചെയ്തത്. മണ്ണാര്‍ക്കാട്ടെ 25 ഓളം വില്ലേജ് ഓഫീസുകള്‍ അടക്കമുള്ള മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപ നങ്ങളിലേക്കും മാസ്‌ക് എത്തിക്കും. എടത്തനാട്ടുകര പ്രദേശത്തെ പത്ത് വാര്‍ഡുകളിലും ക്ലബുകള്‍ മുഖാന്തരമാണ് മാസ്‌കുകള്‍ വിത രണം ചെയ്യുന്നത്. ഇംത്തിയാസ് മാസ്‌കുകള്‍ വിതരണത്തിനായി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എക്ക് കൈമാറി. നൗഷാദ് പുത്തന്‍ ക്കോട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.അഫ്‌സറ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍,കെ.പി യഹിയ, കെ.അയ്യപ്പന്‍, പാറോക്കോട്ട് കുടുംബാം ഗങ്ങളായ മുഹമ്മദ് കുട്ടി എന്ന മാനു, ഷരീഫ്, നജീബ്, കുഞ്ഞി മുഹമ്മദ്, സലിം, കുഞ്ഞമ്മു, റഫീക്ക് ബാബു, ഇബ്‌സാന്‍, തഹസി ല്‍ദാര്‍ ആര്‍.ബാബുരാജ്, പൂതാനി നസീര്‍ ബാബു, പി.ഷാനവാസ്, പി.അഹമദ് സുബൈര്‍, വില്ലേജ് അസി.ഓഫീസര്‍ നാസര്‍, വാപ്പു തൂവശേരി, അബ്ദുല്‍ ലയിസ്, പി.കെ ഷറഫുദ്ധീന്‍, ടി.കെ ഷാജി എന്നിവര്‍ സംബന്ധിച്ചു. മസ്‌കുകള്‍ വിതരണത്തിനായി ക്ലബ് പ്രതിനിധികള്‍ക്ക് കൈമാറി.