കോട്ടോപ്പാടം:കൃഷിഭവന്റെ നേതൃത്വത്തില്‍ തരിശുനില നെല്‍കൃഷി വ്യാപന പദ്ധതിയിലുള്‍പ്പെടുത്തി കച്ചേരിപ്പറമ്പില്‍ നടത്തിയ നെല്‍കൃഷി വിജയമായി.ഒന്നര പതിറ്റാണ്ടായി കൃഷിയിറക്കാതെ കിടന്ന പാടശേഖരത്തില്‍ താളിയില്‍ ഖാദര്‍ ഹുസൈന്, യൂസഫ് എന്നീ കര്‍ഷകരാണ് നെല്ലുവിളയിച്ചത്.
കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ താളിയില്‍ സൈനുദ്ദീന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഗിരിജ, കൃഷി ഓഫിസര്‍ സി.കെ ഷഹന, കൃഷി അസിസ്റ്റന്റ് രമേഷ്, പാടശേഖര സമിതി സെക്രട്ടറി തങ്കപ്പന് എന്നിവര്‍ പങ്കെടുത്തു.
കൊയ്ത്തു കാണാനും കൃഷിയെ അറിയാനുമായി സമീപത്തെ അങ്കണാവാടിയിലെ കുട്ടികളും ടീച്ചറോടൊപ്പമെത്തിയിരുന്നു. നെല്ല് സംഭരണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാ യതായി കൃഷി ഓഫിസര്‍ അറിയിച്ചു.
