എടത്തനാട്ടുകര: രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ മൂല്യനിര്ണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടത്തനാട്ടുകര ടി.എ.എം. യു.പി. സ്കൂളില്‍ രക്ഷിതാക്കളുടെ ക്ലാസ് പി.ടി.എ. യോഗം സംഘടിപ്പിച്ചു.സ്കൂള്‍ മാനേജര്‍ പി.അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് കെ.പി ഉണ്ണീന്‍ ബാപ്പു അധ്യക്ഷനായി.പ്രധാനാധ്യാപകന് ടി.പി സഷീര്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ അഷറഫ്, സീനിയര്‍ അസിസ്റ്റന്റ് എന്‍.ഫൗസിയ മോള്, സി.പി ശരീഫ്,വിദ്യാര്‍ത്ഥി പ്രതിനിധികളായ കെ.ഷഹ്മ, അസ്വ ഖദീജ എന്നിവര്‍ സംസാരിച്ചു.
