അലനല്ലൂര്‍:കെ.എന്‍.എം. മര്‍ക്കസുദ്ദഅവ യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വെളിച്ചം, ബാലവെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ 20-ാമത് പഠിതാക്കളുടെ സംഗമം നടത്തി.എടത്തനാട്ടുകര നാലു കണ്ടത്ത് നടന്ന സംഗമം അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു.വെളിച്ചം മണ്ഡലം ചെയര്മാന് എം.അബ്ദു മാസ്റ്റര്‍ അധ്യ ക്ഷനായി.ക്വിസ് മത്സര വിജയികള്‍ക്കും പരീക്ഷാ വിജയികള്‍ക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.കെ.എന്‍.എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് ചതുരാല നറുക്കെ ടുപ്പ് നിര്‍വഹിച്ചു.ഐ.എസ്.എം ജില്ലാ പ്രസിഡന്റ് റിയാസ് സുല്ലമി,ഷിഹാബുദ്ധീന്, നസീറ ജാസ്മിന് ചതുരാല, ടി.പി ഹംസ, മുഫീന ഏനു, ഉബൈദുള്ള ഫാറൂഖി, ടി.പി അന്‍സാര്‍, പടുകുണ്ടില്‍ അബ്ദുപ്പു ഹാജി, കെ.സ്വാനി, മുസ്തഫ പൂക്കാടഞ്ചേരി, ജവാദ് അസ്ഹരി, റൗസിന ടീച്ചര്‍, ഷഹന പൂക്കാടഞ്ചേരി, സമാഹ് ഫാറൂഖി, ഫൗസ് അബ്ദു റഹിമാന്‍, കെ.ടി മജീദ്, സി.ജമാല്‍,ഫാത്തിമ പൂതാനി,ആബിദ ടീച്ചര്‍ ,കെ.ടി ഹസന ത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
