മണ്ണാര്‍ക്കാട്:ജയിലില്‍ കിടക്കുന്നവര്‍ക്ക് ശമ്പളവര്‍ധനയും അവകാശങ്ങള്‍ക്കായി തെരുവില്‍ പോരാടുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് തൊഴിയും നല്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ പി.ബാലഗോപാലന്. കോ ണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ബി.എല്‍.എ. ശാക്തീകരണ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി നൗഫല്‍ താളിയില്‍ ക്ലാസെ ടുത്തു.ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്,മറ്റുനേതാക്കളായ വി.വി ഷൗക്കത്തലി, എ.അസൈനാര്‍,സക്കീര്‍ തയ്യില്‍,എ.സൈത്, ശശിധരന് എടത്തൊടി, കെ.ജി ബാബു, സതീശന് താഴത്തേതില്‍, പി.ഖാലിദ്, നാസര്‍ കാപ്പുങ്ങല്‍, കെ.വേണു ഗോപാലന്,ഫിലിപ്പ്,ഉമ്മര്‍ മനച്ചിത്തൊടി, പ്രേംകുമാര്‍, സിബ്ഗത്ത് തുടങ്ങിയവര്‍ സം സാരിച്ചു.
