അലനല്ലൂര്‍:ജീവിതത്തിന്റെ വഴിയോരങ്ങളില്‍ തളര്‍ന്നുപോയവര്‍ക്കായി എടത്തനാ ട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നടത്തുന്ന സാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ഒരു ബസ് യാത്രക്കാരുമായി നിരത്തിലിറങ്ങി.വെറുമൊരു യാത്രയായി രുന്നില്ല അത്. മറിച്ച് കരുണയുടെയും കരുതലിന്റെയും സ്നേഹയാത്രയായിരുന്നു.
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് മലപ്പുറം മക്കരപ്പറമ്പ് സ്വേദശി ബാപ്പുട്ടി സാഹി ബിന്റെ ഉടമസ്ഥതയിലുള്ള ജാസ ബസാണ് മാതൃകാവഴിയില് സഞ്ചരിച്ചത്. എടത്ത നാട്ടുകര-പെരിന്തല്‍മണ്ണ-മലപ്പുറം റൂട്ടിലോടുന്ന ഈ ബസിലെ ഒരുദിവസത്തെ വരുമാ നമത്രയും വേദനപേറുന്നവരുടെ ചികിത്സക്കായി മാറ്റിവെച്ചു. കാരുണ്യയാത്രയുടെ ഫ്ലാഗ് ഓഫ് അലനല്ലൂര്‍ പഞ്ചായത്ത് അംഗം വി.പി ജംഷീന നിര്‍വഹിച്ചു.

ബസ് ജീവനക്കാരായ പി.ആഷിക്, ടി.പി ഷെഫീക്, സി.സലിം, പാലിയേറ്റിവ് കെയര്‍ വളണ്ടിയര്‍മാരായ കുഞ്ഞിപ്പ അമ്പലപ്പാറ, ലുക്ക്മാന്‍ കൊടക്കാട്, വി.പി അന്‍സാര്‍, അതീബ് പൂതാനി, പി.അലി, റഷീദ് മാസ്റ്റര്‍, എം.അലി, എ.മുഹമ്മദ് സക്കീര്‍, ശിഹാബ് ഐ.ടി.സി., പി,.മുബീന് ജസീര്‍, അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല് കി.ജനുവരി 15-ലെ സര്‍വീസിന് ശേഷം ലഭിച്ച തുക, ജാസ ബസ് ഉടമയും ജീവനക്കാരും ചേര്‍ന്ന് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഭാരവാഹികള്‍ക്ക് കൈമാറി. സ്വന്തം വേതനം പോലും മാറ്റിവെച്ച് കാരുണ്യപ്രവൃത്തിയിൽ പങ്കാളികളായ ജീവനക്കാരെ സൊസൈറ്റി ഭാരവാഹികൾ അഭിനന്ദിച്ചു.
