കല്ലടിക്കോട്: മലയോരമേഖലയായ മൂന്നേക്കറിലും പരിസരങ്ങളിലും കാട്ടാനശല്ല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി മീന്‍വല്ലം, മണലില്‍, തുടിക്കോട് ഭാഗങ്ങളിലാണ് കാട്ടാനക്കൂട്ടം വിഹരിക്കുന്നത്. വനാതിര്‍ത്തിയിലെ സൗരോര്‍ജ്ജ തൂക്കുവേലി തകര്‍ത്ത് കൃഷിയിടങ്ങളിലേക്കെത്തുന്ന കാട്ടാനകള്‍ തെങ്ങും. കമുകും ഉള്‍പ്പടെയുള്ള ഫലവൃക്ഷതൈകള്‍ വ്യാപകമായി നശിപ്പിച്ചു.
തുടിക്കോട് കൈതവളപ്പില്‍ ഗോപിനാഥന്റെ സ്ഥലത്തെ വൈദ്യുതപ്രതിരോധവേലി തകര്‍ത്താണ് ആനകള്‍ അകത്ത് കടന്നത്. ഇവിടെ മാത്രം 15 തെങ്ങുകളാണ് ഒറ്റരാത്രി കൊണ്ട് നശിപ്പിച്ചത്.തുടിക്കോട് പ്രദേശത്തെ അര്‍ച്ചനയില്‍ ലക്ഷ്മി നിവാസില്‍ നാരായണന്, ശാസ്താ ഗോപിനാഥന്, മൂന്നേക്കര്‍ ചെറുപറമ്പില്‍ കുര്യന് എന്നിവരുടെ തോട്ടങ്ങളിലെ ഫലവൃക്ഷങ്ങളും ആനകള്‍ നശിപ്പിച്ചു.200ലധികം കവുങ്ങുകളാണ് തകര്‍ത്തത്.
കരിമ്പ പഞ്ചായത്ത് അംഗം കെ.ബി സുമലത വിവരമറിയിച്ചപ്രകാരം പാലക്കയം ഫോ റസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകരും, മണ്ണാര്‍ക്കാട് ആര്.ആര്.ടിയും, കൃഷിവകുപ്പ് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.കല്ലടിക്കോട് മലവാര ത്തില്‍ നിന്നാണ് കാട്ടാനകളെത്തുന്നത്.പാലക്കാട് വനംഡിവിഷന്റെ കീഴില്‍ മൂന്നേ ക്കര് മുതല്‍ തുടിക്കോട് വരെ സൗരോര്‍ജ്ജ തൂക്കുവേലിയുണ്ട്. ഇത് തകര്‍ത്താണ് കാട്ടാ നകള്‍ കൃഷിയിടത്തിലേക്ക് എത്തുന്നത്. കാട്ടാനകളെ തുരത്താന്‍ അടിയന്തരനടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.കാട്ടാനശല്ല്യത്തിന് പരിഹാരം കാണാന്‍ വനാതിര്‍ത്തികളില്‍ റെയില്‍ഫെന്‍സിങ് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
