പാലക്കാട്: റെഡ് സോണ്‍ മേഖലകളില്‍ നിന്ന് വാളയാര്‍ ചെക്‌ പോസ്റ്റിലൂടെ കടന്നു വരുന്നവരെ മെയ് ഏഴ് മുതല്‍ ചെമ്പൈ സംഗീത കോളേജില്‍ ഒരുക്കുന്ന താല്‍ക്കാലിക സൗകര്യത്തില്‍ കൊണ്ട് വന്ന് രജിസ്റ്റര്‍ ചെയ്യിച്ച ശേഷം അവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനാ യി ഇവിടെ ഒരു മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കും. അതിര്‍ത്തി കടന്നു വരുന്നവരെ നിലവില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാ നായാണ് നിര്‍ദ്ദേശിച്ചിരുന്നത്.നാളെ രാവിലെ 9 മണി മുതല്‍ ആവും പ്രത്യേക സജ്ജീകരണത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുക. കഴി ഞ്ഞ മൂന്നു ദിവസമായി വാളയാര്‍ ചെക്‌പോസ്റ്റ് വഴി വന്ന റെഡ് സോണ്‍ പരിധിയിലുള്ളവരെ വിവിധ മെഡിക്കല്‍ ഓഫീസര്‍മാ രുടെ നേതൃത്വത്തില്‍ പരിശോധിച്ച് അവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി വരുകയാണെന്നും ഇന്നും നാളെയുമായി അത് പൂര്‍ത്തിയാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വാളയാര്‍ ചെക്‌പോസ്റ്റ് വഴി 2262 പേര്‍ കേരളത്തിലെത്തി

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാളയാര്‍ ചെക്‌പോസ്റ്റ് വഴി ഇന്ന് (മെയ് ആറിന് രാവിലെ ആറുമുതല്‍ മുതല്‍ രാത്രി എട്ടു വരെ) 2262 ആളുകള്‍ കേരളത്തില്‍ എത്തിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. 1519 പുരുഷ ന്‍മാരും 557 സ്ത്രീകളും 186 കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ 853 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 535 കാറുകള്‍, 273 ഇരുചക്രവാഹനങ്ങള്‍, 43 ട്രാവലറുകള്‍, 2 ഓട്ടോകള്‍ എന്നിവ യാണ് അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയത്. കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ കേരള ത്തിലേക്ക് എത്തുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ആരെയും ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല

മറ്റു സംസ്ഥാനങ്ങളില്‍നിന്നും വാളയാര്‍ ചെക്‌പോസ്റ്റ് വഴി ജില്ലയിലെത്തിയ ആരെയും ഇന്ന് (വൈകീട്ട് 6.30 വരെ) ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയൊ സാമ്പിള്‍ എടുക്കുകയോ ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അസുഖമോ രോഗലക്ഷണമോ കാണപ്പെടുമ്പോഴാണ് യാത്രക്കാരെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുക. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്നു വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ച് സാമ്പിള്‍ എടുക്കുകയും ഒരാളെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ ഇവര്‍ നാട്ടിലേക്ക് പോകുന്നത് സംബന്ധിച്ച് നാളെ തീരുമാനമെടുക്കും.നിലവില്‍ അവര്‍ കോവിഡ് കെയര്‍ സെന്ററില്‍ തന്നെ തുടരുകയാണ്.ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോങ്ങാട് സ്വദേശി ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയ മൂന്ന് വിദ്യാര്‍ഥികളുടെയും പരിശോധനാഫലം നെഗറ്റീവ്

സേലത്തു നിന്നും വാളയാര്‍ ചെക്‌പോസ്റ്റ് വഴി ജില്ലയിലെത്തി കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയ മൂന്ന് വിദ്യാര്‍ഥികളു ടെയും പരിശോധനാഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മെയ് നാലിന് രാത്രി വാളയാര്‍ എത്തി യ ഇവര്‍ക്ക് പനി കാണപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രി യിലെത്തി സാമ്പിളെടുത്ത് ശേഷം നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!