മണ്ണാര്‍ക്കാട്: : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിലവില്‍ 1932 പേര്‍ വീടുകളിലും 36 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 6 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 1976 പേരാണ് നിരീക്ഷണത്തിലു ള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെ ടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
പരിശോധനക്കായി ഇതുവരെ അയച്ച 3014 സാമ്പിളുകളില്‍ ഫലം വന്ന 2887 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചു പേര്‍ ഏപ്രില്‍ 30 നും രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്.ആകെ 31402 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 29426 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.5460 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505847
ഇടുക്കിയിൽ നിന്നും രോഗമുക്തി നേടിയെത്തിയ ആലത്തൂർ സ്വദേശി 14 ദിവസത്തെ ക്വാറന്റെയിനിൽ പ്രവേശിച്ചു
ഏപ്രിൽ 27ന് ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച ആലത്തൂർ സ്വദേ ശി രോഗ മുക്തനായി കഴിഞ്ഞ ദിവസം (ഏപ്രിൽ 5) നാട്ടിലെത്തി 14 ദിവസത്തെ ക്വാറന്റൈയിനിൽ പ്രവേശിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി എട്ടുമണിക്ക് ആലത്തൂർ എത്തിയ ഇദ്ദേഹത്തെ ഗായത്രി ഇന്റർനാഷണൽ ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്. വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുന്ന തിനുള്ള സൗകര്യമില്ലാത്തതിനാലാണ് ആരോഗ്യവകുപ്പ് അധികൃ തരുടെ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രത്തിൽ ആക്കിയത്. എരുമ യൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലാവും ഇദ്ദേഹത്തിനു വേണ്ട ഭക്ഷണമുൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പാക്കുക.
കുഴൽമന്ദം സ്വദേശിയുടെ രണ്ടും മൂന്നും പരിശോധനാഫലം പോസിറ്റീവ്
ഏപ്രിൽ 21ന് രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള കുഴൽമന്ദം സ്വദേശിയുടെ രണ്ടും മൂന്നും പരിശോധനാഫലം പോസിറ്റീവ് ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള ഏക കോവിഡ് 19 ബാധിതനാണ് ഇദ്ദേഹം. രോഗം സ്ഥിരീകരിച്ച ശേഷം മൂന്ന് പരിശോധനകളാണ് ഇതുവരെ നടത്തിയത്. സ്ഥിരീകരണത്തിനു ശേഷം നടത്തിയ ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. തുടർന്ന് മെയ് ഒന്ന്, രണ്ട് തിയതികളിലായി അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം പോസിറ്റീവ് ആവുകയാണുണ്ടായത്. ഇന്ന് (മെയ് 6) വീണ്ടും സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്.ഇദ്ദേഹത്തിൻറെ സമ്പർക്ക പട്ടികയിലെ സാമ്പിൾ പരിശോധന നടത്തിയ 42 പേരുടെ ഫലവും നെഗറ്റീവ് ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.