കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ സേവനം പൂര്‍ണമായും പിന്‍വലിക്കാനുള്ള സര്‍ക്കാരുകളുടെ നീക്കം ആശാവഹമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി.വിദ്യഭ്യാസ മേഖലയുടേയും ആരോഗ്യ മേഖലയുടേയും നടത്തിപ്പ് പൗരന്മാരുടെ ചുമതലയാണെന്ന് വരുത്തി അതവരുടെ മേല്‍ കെട്ടിവെക്കുന്ന നയസമീപനം ഒരു പുരോഗമനസമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര് ത്തു.കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റിയുടെ ”കൊടും വഞ്ചനയുടെ പത്ത് വര്‍ഷങ്ങള്‍ ‘ എന്ന പ്രക്ഷോഭ പരിപാടിക ളുടെ പ്രഖ്യാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിസ്റ്റത്തില്‍ വിശ്വാസമില്ലാത്തതിനാലാണ് കേരളത്തിലെ കുട്ടികള്‍ വിദേശത്തേ ക്കൊഴുകുന്നത്.ഉന്നതവിദ്യാഭ്യാസ മേഖലയാകെ ഒരു ഈജിയന്‍ തൊഴുത്തായി മാറി യിരിക്കുകയാണ്.ഏത് ഭാഗമാണ് ശരിയാക്കേണ്ടത് എന്ന് പോലും മനസ്സിലാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും ഷാജി അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ മുഖ്യാതിഥി ആയിരു ന്നു.സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.പി മുഹമ്മദ് സലീം അധ്യക്ഷനായി. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ.എ.കെ.ഷാഹിനമോള്‍ സമരപരിപാടികള്‍ വിശദീകരിച്ചു.
സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജാഫര്‍ ജഹ്ഫര്‍ ഓടക്കല്‍,കാലിക്കറ്റ് സര്‍വ കലാശാലാ സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.പി.റഷീദ് അഹമ്മദ്, ഡോ.ആബിദ്കോട്ട, ഡോ.എസ്.ഷിബിനു, കെ.കെ. അഷ്റഫ്, കെ.സാജിത, സംസ്ഥാന ഭാരവാഹികളായ ഡോ.ബി.സുധീര്‍, ഡോ.ടി. സൈനുല്‍ ആബിദ്, ഡോ.മുജീബ് നെല്ലിക്കുത്ത്, ഡോ.പി .അഹമ്മദ് ഷരീഫ്, ഡോ.മഹ് മൂദ് അസ് ലം, ഡോ. കെ.ടി.ഫിറോസ്, ഡോ.ബഷീര്‍, സെനറ്റ് മെമ്പര്‍മാരായ ഡോ.ആബിദ ഫാറൂഖി,ഡോ.മുഹമ്മദ് സാലിഹ്, ഡോ.എ.ടി. അബ്ദുല്‍ ജബ്ബാര്‍, ഡോ.അന്‍വര്‍ ഷാഫി,ട്രഷറര്‍ ഡോ.അബ്ദുല്‍ മജീദ് കൊടക്കാട് എന്നിവര്‍ സംസാരിച്ചു.
