മണ്ണാര്‍ക്കാട്: മലയോരഗ്രാമമായ തത്തേങ്ങലത്ത് വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നും ജനങ്ങളെ ഭീതിയിലാക്കിയും വിഹരിക്കുന്ന പുലിയെ പിടികൂടാന്‍ ഒടുവില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു.ജനവാസകേന്ദ്രത്തിലെത്തി വന്യമൃഗം വീണ്ടും വളര്‍ത്തു നായയെ ആക്രമിച്ചുകൊന്ന പശ്ചാത്തലത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ ന്നാണ് കൂട് സ്ഥാപിച്ചത്.ആഴ്ചകളായി തത്തേങ്ങലം, ആനമൂളി പ്രദേശങ്ങള്‍ വന്യജീവി ഭീതിയിലാണ്. കൂടുസ്ഥാപിച്ചത് ഒരുപരിധിവരെ ആശ്വാസ മായിട്ടുണ്ട്.
തത്തേങ്ങലം കല്‍ക്കടി അറഞ്ഞിക്കല്‍ മോഹനന്റെ വീട്ടിലെ നായയെയാണ് വന്യ മൃഗം കൊന്നുതിന്നത്. അടുക്കളയ്ക്ക് സമീപം കൂട്ടില്‍ കെട്ടിയിട്ടിരുന്ന നായയെ കൂട് തകര്‍ത്താണ് കൊന്നത്. പകുതിയോളം ഭക്ഷിച്ചനിലയിലാണ്. രാവിലെയാണ് വീട്ടു കാര്‍ സംഭവമറിയുന്നത്. വിവരം വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. തെങ്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും വാര്‍ഡ് മെമ്പറുമായ ബിനീഷും, ഗ്രാമ പഞ്ചായത്ത് അംഗം എ.ഷൗക്കത്തും സ്ഥലത്തെത്തിയിരുന്നു.നാട്ടുകാര്‍ വന പാലകരെ സ്ഥലത്ത് തടഞ്ഞുവെക്കുകയുമുണ്ടായി.രൂക്ഷമായ വന്യമൃഗശല്ല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് വാര്‍ഡ് മെമ്പറും നാട്ടുകാരും ആവശ്യപ്പെട്ടു.
തത്തേങ്ങലം ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈന്‍ പാതയോരത്തേക്ക് മാറ്റുന്നതിനായി വേണ്ട നടപടികള്‍ സ്വീക രിക്കണമെന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായിട്ടി ല്ലെന്ന് വാര്‍ഡ് മെമ്പര്‍ ആരോപിച്ചു.വന്യജീവി ആക്രമണമുണ്ടാകുന്നഘട്ടങ്ങളില് വനപാലകര്‍ കാഴ്ചക്കാരായി വന്നുപോകുന്ന സ്ഥിതിയാണ് ഉണ്ടാകുന്നതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.തുടര്‍ന്ന് ഉച്ചയോടെ അറഞ്ഞിക്കല്‍ മോഹനന്റെ പറമ്പില്‍ കൂടുസ്ഥാപിക്കുകയായിരുന്നു.
മൂന്നാഴ്ചമുന്പ് പ്രദേശവാസിയായ കൊല്ലംപറമ്പില്‍ ബിജുവിന്റെ വീട്ടിലെ വളര്‍ത്തു നായെയും പുലി കൊന്നുതിന്നിരുന്നു. ഡിസംബര്‍ 28ന് ആനമൂളിയില്‍ സ്വകാര്യവ്യ ക്തിയുടെ റബര്‍തോട്ടത്തില്‍ മേയുകയായിരുന്ന കൂരിമണ്ണില്‍ കുഞ്ഞഹമ്മദിന്റെ ആടിനെ പിടികൂടിയിരുന്നു.ജനവാസകേന്ദ്രങ്ങളില്‍ വന്യജീവി ആക്രമണമുണ്ടാ യതിനെ തുടര്‍ന്ന് കാമറ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തിവരികയായിരു ന്നു. നിരന്തരം പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്ന സാഹചര്യത്തില്‍ തത്തേങ്ങലത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൂട് സ്ഥാപിച്ചിരുന്നു.എന്നാല്‍ പുലി കൂട്ടില്‍ കയറിയില്ല.
