കോട്ടോപ്പാടം:ആര്യമ്പാവില്‍ കെടിഡിസിക്ക് സമീപത്തെ പഴയമാര്ക്കറ്റിനോട് ചേര് ന്നുള്ള പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു.ഒരു ബസ്, രണ്ട് കാര്‍, ഒരു ഓട്ടോറിക്ഷ എന്നീവാഹനങ്ങളാണ് കത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭ വം.പറമ്പിലെ ഉണക്കപ്പുല്ലിന് തീപിടിക്കുകയും ഇത് വാഹനങ്ങളിലേക്ക് പടരുകയായി രുന്നുവെന്നാണ് നിഗമനം. വിവരമറിയിച്ചപ്രകാരം വട്ടമ്പലം അഗ്നിരക്ഷാനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ ടി.എന്‍ ശ്രീനിവാസന്റെ നേതൃ ത്വത്തില്‍ അഗ്നിരക്ഷാ സേന അംഗങ്ങളായ ബി.സജു, സി.റിജേഷ്, എസ്.ശരത്കുമാര്, അഭിജിത് പി.രാജന് എന്നിവരടങ്ങുന്ന സംഘമെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണക്കുകയായിരുന്നു.പഴയവാഹനങ്ങളാണ് പറമ്പില്‍ നിര്‍ത്തിയിട്ടിരുന്നത്. തീനി യന്ത്രണവിധേയമാക്കുന്നതിനായി അഗ്നിരക്ഷാസേ രണ്ട് യൂണിറ്റുകളെത്തിച്ചിരുന്നു. ഇതിലൊരു വാഹനത്തിലെ മുഴുവന്‍ വെള്ളവും ഉപയോഗിച്ചാണ് തീനിയന്ത്രണ വിധേയമാക്കിയത്.
