തെങ്കര: മലയാള സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവുമായ റാഹില ബിന്ത് അബ്ദുല്‍ റഹീമിന്റെ മൂന്നാമത്തെ പുസ്തകമായ ത്രിപുര സുന്ദരി യുടെ കവര്‍ പ്രകാ ശനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് തെങ്കര ഡിവിഷന് മെമ്പര്‍ ഗിരീഷ് ഗുപ്ത പ്രകാശനം ചെയ്തു.തെങ്കരയില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ ജസീന ഹംസക്കുട്ടി, സി.പി.എം തെങ്കര ലോക്കല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, തെങ്കര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടി.കെ ഹംസക്കുട്ടി, സിദ്ദിഖ്, മമ്മു, അബ്ദു എന്നിവര്‍ പങ്കെടുത്തു.ഇലല് ഹാദി, അപൂര്‍വ രാഗങ്ങള്‍ എന്നിവയാണ് റാഹിലയുടെ മറ്റു പുസ്തകങ്ങള്‍.അപൂര്‍വ്വ രാഗങ്ങള്‍ എന്ന കവിതാസമാഹരത്തിന് മലയാള സാഹിത്യ അക്കാദമിയുടെ പുരസ്കാരം റാഹിലക്ക് ലഭിച്ചിട്ടുണ്ട്.
