തച്ചമ്പാറ: വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന രീതിയില്‍ പാഠ്യപദ്ധതിയില്‍ വരു ത്തുന്ന അശാസ്ത്രീയമായ പരിഷ്കാരങ്ങള്‍ അവരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു വെന്നും, ഇതിനെതിരെ അധികൃതര്‍ പുനര്‍വിചിന്തനം നടത്തണമെന്നും വിസ്ഡം സ്റ്റുഡ ന്റ്സ് തച്ചമ്പാറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അല്വാന് വിന്റര്‍ ക്യാംപ് ആവശ്യ പ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ ധാര്‍മ്മിക അടിത്തറ നല്കുന്നതില് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം പരാജയപ്പെടുകയാണെന്നും ക്യാംപ് വിലയിരുത്തി.വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് തച്ചമ്പാറ മണ്ഡലം പ്രസിഡന്റ് സലീം തച്ചമ്പാറ ഉദ്ഘാടനം ചെയ്തു. മുള്ളത്ത്പാറ അല്‍ ഹിക്മ സലഫി മസ്ജിദില്‍ വെച്ച് നടന്ന ക്യാംപില്‍ മണ്ഡലം പ്രസിഡന്റ് അബീദ് കല്ലടിക്കോട് അധ്യക്ഷനായി. മുഹമ്മദ് ഹര്‍ഷദ്,ഫമീസ് തച്ചമ്പാറ, അഷ്കര്‍ അരിയൂര്‍, മന്‍ഷൂക് റഹ്മാന്, ഷാഫി അല്‍ഹികമി, മുബാറക് മുസ്തഫ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ടീനേജ് പ്രായക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍, കലാലയ രാഷ്ട്രീയം, ഐഡന്റിറ്റി ക്രൈസിസ് തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുമായി സംവാദം നടന്നു.
