എടത്തനാട്ടുകര: പൊതുവിദ്യാഭ്യാസമേഖലയിലെ മികവുകള്‍ പങ്കുവെക്കുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോയുടെ ഫ്ലോര്‍ഷൂട്ടില്‍ എട ത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരും വിദ്യാര് ഥികളും പങ്കെടുക്കു. നാളെ തിരുവനന്തപുരം കൈറ്റ് സ്റ്റുഡിയോയില്‍ നടക്കുന്ന ചിത്രീ കരണത്തില്‍ സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍, പ്രധാന അധ്യാപ കന് കെ.എ അബ്ദുമനാഫ്, ലിറ്റില്‍ കൈറ്റ്സ് അധ്യാപിക എ.സുനിത, വിദ്യാര്‍ഥികളായ പി.അജല്ദേവ്,പി.ഇഷ നസീര്‍, കെന്‍സ,എ.കെ.പി, അമാനുള്ള, നന്ദകിഷോര്‍, റിഷ ശരീഫ്, അന്‍ഷ എന്നിവര്‍ പങ്കെടുക്കും.സംസ്ഥാന തലത്തില്‍ 85 വിദ്യാലയങ്ങളാണ് സീസണ് നാലില്‍ ഒന്നാം റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്.സ്കൂളിന്റെ മികച്ച മാതൃകകള്‍, പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക പങ്കാളിത്തം, ഐടി അധിഷ്ഠിത പഠനം, ലഭിച്ച അംഗീകാരങ്ങള്‍, നൂതനമായ പ്രവര്ത്ത നങ്ങള്‍ തുടങ്ങിയവയാണ് സ്കൂളിന് ഇടം നേടിക്കൊടുത്തത്. 2022ല്‍ നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ ജി.ഒ.എച്ച്.എസ്.എസ്സിന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും സമ്മാനത്തുകയായി ഏഴര ലക്ഷം രൂപയും ലഭിച്ചിരുന്നു.
