മണ്ണാര്‍ക്കാട്: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തുന്നതിനായി മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ് സംഘടിപ്പിക്കുന്ന നാടകം ‘ഒറ്റ’ നാളെ കോടതിപ്പടി എം.പി. ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 6.15ന് ഷോ എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന പങ്കെടുക്കും.താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്കൂളുകളിലെ ആയിരം വിദ്യാര്‍ഥികള്‍ക്കായി ഉച്ചയ്ക്ക് 1.30ന് സൗജന്യഷോ നടത്തും. നാടകത്തിന്റെ ആസ്വാദന കുറിപ്പ് തയാറാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരവും ഒരുക്കിയിട്ടുണ്ട്. മികച്ച ആസ്വാദന കുറിപ്പിന് 2500, 1500,1000 രൂപ വീതം മൂന്ന് പേര്‍ക്ക് സമ്മാനമായി നല്‍കും.കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സാണ് നാടകത്തിന്റെ അവതാരകര്‍. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടത്തുമെന്ന് പ്രസിഡന്റ് സാംസണ്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഡോ.എസ് ഷിബു, സെക്രട്ടറി പി.എം സുബ്രഹ്മണ്യന്, ബോര്‍ഡ് അംഗം ടി.കിഷോര്‍ എന്നിവര്‍ അറിയിച്ചു.
