പാലക്കാട്:ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാന്‍ എ. ഡി.എം കെ. സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ജനുവരി 26-ന് രാവിലെ ഒന്‍പതിന് കോട്ടമൈതാനത്താണ് ആഘോഷ പരിപാടികള്‍ നടക്കുക.എ.ആര് പൊലിസ്, കെ.എ.പി, ലോക്കല്‍ പൊലിസ്, എക്സൈ സ്, ഹോം ഗാര്‍ഡ്സ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, വാളയാര്‍ ഫോറസ്റ്റ് സ്കൂള്‍ ട്രെയിനി കള്‍, എന്‍.സി.സി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലിസ് എന്നിവരെ ഉള് പ്പെടുത്തിക്കൊണ്ടുള്ള പരേഡ് സംഘടിപ്പിക്കാന്‍ എ.ആര് ക്യാംപ് കമാന്‍ഡറെ ചുമത ലപ്പെടുത്തി.
പരേഡിന്റെ പരിശീലനം ജനുവരി 22, 23, 24 തീയതികളില്‍ നടക്കും. ആഘോഷത്തി ന്റെ ഭാഗമായി കര്‍ശനമായ സുരക്ഷാക്രമീകരണങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിക്കാന്‍ യോഗം നിര്‍ദ്ദേശം നല്കി.പരേഡ് പരിശീലന ദിവസങ്ങളിലും ആഘോഷ ദിനത്തിലും മെഡിക്കല്‍ സംഘത്തിന്റെ സാന്നിധ്യം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉറപ്പാക്കും.വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. വേദിയുടെ ഫിറ്റ്നസ് പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി.
ദേശീയ പതാക ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്ക ണമെന്നും എ.ഡി.എം അറിയിച്ചു. കോട്ടമൈതാനം ശുചീകരിക്കുന്നതിന് നഗരസഭ യെയും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി പൊലിസിനെയും ഫയര്‍ ഫോഴ്സിനെയും ചുമതലപ്പെടുത്തി. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
