തെങ്കര:മലയോരമേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള വന്യജീവിയുടെ ആക്രമണം തുടരുന്നു.തിങ്കളാഴ്ച പട്ടാപ്പകല്‍ ജനവസകേന്ദ്രമായ മെഴുകുംപാറ അട്ടി പ്രദേശത്ത് മേയാന്‍വിട്ട രണ്ട് ആടുകളെ വന്യജീവി ആക്രമിച്ചു.കടുവയാണ് ആടുകളെ ആക്രമിച്ചതെന്ന് ഉടമ ഓലിക്കല്‍ മോഹനന് പറഞ്ഞു.ഉച്ചയ്ക്ക് രണ്ട് മണിയോടെയായി രുന്നു സംഭവം.
കണ്മുന്നിൽ ആടുകളെ പിടികൂടി
തന്റെ കണ്മുന്നില്വെച്ചാണ് കടുവ ആടുകളെ ആക്രമിച്ചതെന്ന് മോഹനന് പറയു ന്നു.ആദ്യം ഒരു ആടിനെ പിടികൂടി. ഇത് ഒച്ചവെച്ചതോടെയാണ് മറ്റൊന്നിനെ പിടുത്ത മിട്ടത്. ഇതുകണ്ട് മോഹന്‍ ഒച്ചവെച്ചതോടെ ആടുകളെ ഉപേക്ഷിച്ച് വന്യജീവി കടന്നു കളയുകയായിരുന്നു.ആടുകളുടെ തലയ്ക്കും കഴുത്തിനുമാണ് പരിക്കേറ്റിട്ടുള്ളത്. ഇതി ലൊന്നിന്റെനില ഗുരുതരവുമാണ്.വിവരമറിയിച്ചപ്രകാരം വനപാലകര്‍ സ്ഥലത്തെ ത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.സംഭവസ്ഥലം ഇന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത സന്ദര്‍ശിച്ചു.മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാ സ് നവാസ്, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പുരുഷോത്തമന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഫിറോസ് ബാബു, മണ്ണാര്‍ക്കാട് ആര്. ആര്.ടി. അംഗങ്ങള്‍ എന്നവരുംസ്ഥലത്തെത്തിയിരുന്നു.
മൂന്നാഴ്ചയ്ക്കിടെ മൂന്നാമത്തെ ആക്രമണം
മൂന്നാഴ്ചക്കിടെ മൂന്നാമത്തെ വന്യജീവി ആക്രമണമാണ് തെങ്കര പഞ്ചായത്തില്‍ റിപ്പോ ര്ട്ടുചെയ്യുന്നത്.കഴിഞ്ഞ മാസം 23ന് കൊല്ലംപറമ്പില്‍ ബിജുവിന്റെ വീട്ടുവളപ്പില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ വന്യജീവി കൊന്നുതിന്ന നിലയില്‍ കണ്ടെത്തി യിരുന്നു.28ന് ആനമൂളിയിലും പട്ടാപ്പകലെത്തിയ കടുവ,സ്വകാര്യവ്യക്തിയുടെ റബര്‍തോട്ടത്തില്‍ മേയുകയായിരുന്ന കൂരിമണ്ണില്‍ കുഞ്ഞഹമ്മദിന്റെ ആടിനെ പിടികൂടിയിരുന്നു.അതേസമയം നിരന്തരമുണ്ടാകുന്ന വന്യജീവി ആക്രമണം മലയോരഗ്രാമത്തിന്റെ ഉറക്കംകെടുത്തുകയാണ്.ജനങ്ങളുടെ ഭീതിയകറ്റുന്നതിനായി കടുവയെ പിടികൂടുന്നതിന് പ്രദേശത്ത് കൂട്സ്ഥാപിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത അധികൃതരോട് ആവശ്യപ്പെട്ടു.
കൂട് വെയ്ക്കണം, കാമറ സ്ഥാപിക്കും
വന്യജീവിയുടെ ആക്രമണമുണ്ടാകുന്ന സമയത്ത് കുറച്ചുമാറി തൊഴിലുറപ്പ് തൊഴിലാ ളികള്‍ പണിയെടുത്തുവരികയായിരുന്നു. ഇവരും ഭയപ്പാടിലാണ്.ആടുകളുടെ ഉടമ യായ മോഹനന് സാമ്പത്തിക സഹായം ഉറപ്പുവരുത്തുകയും പ്രദേശത്ത് ആര്.ആര്.ടി യുടെ പട്രോളിങ് ഏര്‍പ്പെടുത്തണമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം ആവശ്യപ്പെട്ടു. അട്ടിപ്രദേശത്ത് വന്യജീവിയെ നിരീക്ഷിക്കുന്നതിന് കാമറ സ്ഥാപിക്കുമെന്ന് റെയ്ഞ്ച് ഓഫിസര്‍ അറിയിച്ചു.വനാതിര്‍ത്തിയിലെ അടിക്കാടും വെട്ടിനീക്കും. വന്യജീവിക ള്‍ക്ക് തമ്പടിക്കാന്‍ പാകത്തില്‍ സ്വകാര്യവ്യക്തികളുടെ തോട്ടത്തില്‍ വളര്ന്നുനില് ക്കുന്ന കാട് വെട്ടിമാറ്റാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടതായും റെയ്ഞ്ച് ഓഫിസര്‍ അറിയിച്ചു.തത്തേങ്ങലത്തും ആനമൂളിയിലും വനംവകുപ്പ് കാമറ നിരീക്ഷണം നടത്തിവരുന്നുണ്ട്.
