മണ്ണാര്‍ക്കാട്:തെങ്കര ആനമൂളിയില്‍ സി.പി.എം.-ലീഗ് പ്രവര്‍ത്തകര്‍തമ്മിലുണ്ടായ സം ഘര്‍ഷത്തിലെ പൊലിസ് നടപടിയുമായി ബന്ധപ്പെട്ട് സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് ഡി.വൈ.എസ്.പിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി.കേസില്‍ പൊലിസ് പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ച തെന്നാരോപിച്ച് ഇന്നലെ തെങ്കര ലോക്കല്‍ സെക്രട്ടറി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷനില്‍ നടത്തിയപ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായി രുന്നു ചര്‍ച്ച.
കാര്യങ്ങള്‍ ഡി.വൈ.എസ്.പിയോട് വിശദീകരിച്ചിട്ടുണ്ടെന്നും ഇന്നലെ നടന്നത് ശരി യായ സമരമാണെന്നും സി.പി.എം. ഏരിയാ സെക്രട്ടറി പറഞ്ഞു.പൊലിസിന്റെ ഭാഗ ത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ല. മാധ്യമങ്ങളോട് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം. നേതാക്കള്‍ ഉന്നയിച്ച കാര്യങ്ങളില്‍ അന്വേഷിച്ച് നട പടിയെടുക്കുമെന്ന് ഡി.വൈ.എസ്.പി. എം.സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ സി.പി.എം.-ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വാഹനം തടഞ്ഞ് ആക്ര മിച്ചെന്ന കേസില്‍ സി.പി.എം. പ്രവര്‍ത്തകനായ ഫിറോസ് പാണക്കാടനെ പൊലിസ് അറസ്റ്റുചെയ്തിരുന്നു.ഫിറോസ് റിമാന്‍ഡിലാണ്.ഫിറോസിന്റെ പരാതിപ്രകാരം മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഫര്ഹാന്, റഫീക്ക് എന്നിവരെ ഇന്നലെ പൊലിസ് അറസ്റ്റു ചെയ്തു.ഇവര്‍ക്ക് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു.പൊലിസ് കോടിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നീതിയുക്തമായ കാര്യങ്ങളല്ല എഴുതിചേര്ത്തിട്ടുള്ളതെ ന്നായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ ആരോപണം.വിഷയത്തില്‍ ഇന്ന് ഡി.വൈ. എസ്.പിയുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേലാണ് ഇന്നലെ പ്രതിഷേധം അവ സാനിപ്പിച്ചത്. ഇന്ന് നടന്ന ചര്‍ച്ചയില്‍ ജില്ലാ കമ്മിറ്റി അംഗം പി.എം ആര്‍ഷോ, മറ്റു നേതാക്കളായ വിനോദ്, കെ.മന്‍സൂര്‍, ഐലക്കര മുഹമ്മദാലി, നിസാര്‍ മുഹമ്മദ് എന്നിവരുള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
