വാളയാര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാളയാര്‍ ചെക്‌പോസ്റ്റ് വഴി ഇന്ന് (മെയ് അഞ്ചിന് രാത്രി ഏട്ട് വരെ) 2574 പേര്‍ കേരളത്തില്‍ എത്തിയതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. 1865 പുരുഷന്‍മാരും 488 സ്ത്രീകളും 221 കുട്ടി കളുമുള്‍പ്പെടെയുള്ളവര്‍ 1132 വാഹനങ്ങളിലായാണ് കേരളത്തി ലേക്ക് എത്തിയത്. 717 കാറുകള്‍, 388 ഇരുചക്രവാഹനങ്ങള്‍, 19 ട്രാവലറുകള്‍, അഞ്ചു മിനി ബസ്സുകള്‍, മൂന്ന് ഓട്ടോകള്‍ എന്നിവ യാണ് അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയത്. കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് എത്തുന്നത്.
വാളയാര്‍ ചെക്‌പോസ്റ്റ് വഴി എത്തിയ മൂന്ന് പേരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി
സേലത്തു നിന്നും വാളയാര്‍ ചെക്‌പോസ്റ്റ് വഴി ജില്ലയിലെത്തിയ മൂന്ന് ഹോമിയോ വിദ്യാര്‍ഥികളെ കോവിഡ് കെയര്‍ സെന്റ റിലേക്ക് മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം ജില്ലയിലെത്തിയ ഇവര്‍ക്ക് പനി കാണപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തി സാമ്പിളെടുത്ത ശേഷമാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളാണ് ഇവര്‍.
വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വച്ച് ഹൃദയാഘാതം സംഭവിച്ച വ്യക്തി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍
ചെന്നൈയില്‍ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന വ്യക്തിയെ വാളയാറില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 54 കാരനായ കോങ്ങാട് സ്വദേശിയെ 108 ആംബുലന്‍സില്‍ ഉച്ചയോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ചെന്നൈയില്‍ നിന്നും കാറില്‍ ആറു പേര്‍ അടങ്ങുന്ന സംഘത്തോ ടൊപ്പമാണ് ഇദ്ദേഹം വന്നിട്ടുള്ളത്. നിലവില്‍ വാളയാര്‍ വഴി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ മാത്രമാണ് ജില്ലാ ആശുപ ത്രിയില്‍ ചികിത്സയിലുള്ളത്.