മണ്ണാര്‍ക്കാട്:കൊടുവാളി കൂട്ടായ്മ മണ്ണാര്‍ക്കാടിന്റെ പത്താം വാര്‍ഷികവും അഞ്ചാം കുടുംബ സംഗമവും നടത്തി. മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സജ്ന ടീച്ചര്‍ മുഖ്യാഥിതിയായി. സാഹിത്യകാരന് കെ. പി.എസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.കൂട്ടായ്മ പ്രസിഡന്റ് കെ.വി ഷംസുദ്ദീന് അധ്യക്ഷനായി. സെക്രട്ടറി അബ്ബാസ് കൊടുവാളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്. എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരച്ചു. അനീസ് ഗസന്‍ഫര്‍, റിട്ട.എസ്.ഐ കെ.വി മുഹമ്മദുപ്പ, കെ.വി ഹമീദ്, കെ.വി സലാം, കെ.വി റസാഖ് ചോമേരി, കെ.വി ഷൌക്കത്ത്, സലീം പയ്യനെടം, കെ.എസ് ഷഹീര്‍, ട്രഷറര്‍ കെ.എ സമീര്‍, കെ.വി ഷഫീര്‍ കൊമ്പം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടി കളുടെ കലാ – കായിക പരിപാടികളും നടന്നു.
