ആദ്യദിനത്തില്‍ ആറ് ലക്ഷം രൂപ കടന്നു
തൃത്താല: കുടുംബശ്രീ നേതൃത്വത്തില്‍ ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയില്‍ നടക്കുന്ന ദേശീയസരസ് മേളയിലെ മെഗാ ഫുഡ്കോര്ട്ടില് ആദ്യദിനം റെക്കോര്‍ഡ് വില്പന.ഭക്ഷ്യ വിപണനത്തിലൂടെ 6.11 ലക്ഷം രൂപയാണ് കുടുംബശ്രീ കരസ്ഥമാ ക്കിയത്.2025 ജനുവരിയില്‍ ചെങ്ങന്നൂരില്‍ നടന്ന സരസ്മേളയിലെ ആദ്യ ദിന റെ ക്കോര്‍ഡ് വില്പനയെ മറി കടക്കാന്‍ ഇത്തവണത്തെ ചാലിശ്ശേരിയിലെ സരസ് മേളയ്ക്ക് കഴിഞ്ഞു.5.31 ലക്ഷം രൂപയായിരുന്നു ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച സരസ് മേളയിലെ ഭക്ഷ്യമേളയുടെ ആദ്യ ദിനത്തില്‍ കുടുംബശ്രീ നേടിയത്.ഇക്കുറി സംസ്ഥാന തല ത്തില്‍ കോഴിക്കോട് ജില്ലയിലെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ മലബാര്‍ വിഭവങ്ങളൊരുക്കി 52,020 രൂപ നേടി വില്‍പ്പനയില്‍ ആദ്യ ദിനം ഒന്നാമത്തെത്തി. 47,450 രൂപ നേടി പാലക്കാട് ജില്ലയാണ് രണ്ടാ സ്ഥാനത്തെത്തിയത്.43,300 രൂപ നേടി കോട്ടയം ജില്ല മൂന്നാം സ്ഥാനവും നേടി. ഇതര സംസ്ഥാന ഫുഡ് സ്റ്റാളുകളിലെ വിഭവങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. 1. 94 ലക്ഷം രൂപയുടെ വിഭവങ്ങളാണ് വിറ്റു പോയത്. രാജ സ്ഥാനിലെ ഗ്രാമീണ സ്വയം സഹായ സംഘങ്ങളിലെ വനിതകള്‍ തയ്യാറാക്കിയ വിഭവ ങ്ങളുടെ വില്‍പ്പനയിലൂടെ 27 ,840 രൂപയും തമിഴ് നാടിലെ വിഭവങ്ങള്‍ക്ക് 25,620 രൂപയും ഉത്തരാഖണ്ഡിലെ സംരംഭകര്‍ക്ക് 24, 100 രൂപയും നേടാനായി.
