തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി സബ്സിഡി നിരക്കില്‍ എട്ട് കിലോഗ്രാം അരി ഒറ്റതവണയായി നല്കുന്ന കാര്യം പരിഗണിക്കുമെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍ അറിയിച്ചു.നിലവില്‍ രണ്ടു തവണകളായി നാലു കിലോഗ്രാം വീതമാണ് സബ്സിഡി മട്ട അരി നല്‍കുന്നത്.എന്നാല്‍ വയോധിക ര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും രണ്ടു തവണ ഇതിനായി കടകളിലെത്തുന്നതിന് ബുദ്ധി മുട്ടുണ്ടെന്ന് മന്ത്രിയോട് സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.അരിയുടെ ലഭ്യത ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് ഇത് നടപ്പിലാക്കും ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ലൈവ് ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ വന്ന പരാതിയില്‍ മറുപടി നല്‍കുകയാ യിരുന്നു മന്ത്രി.
സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ 24 പരാതികള്‍ മന്ത്രി നേരിട്ടു കേട്ടു ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി. മുന്‍ഗണന കാര്‍ഡിന് ജനുവരി 15 മുതല്‍ അപേക്ഷിക്കാന്‍ അവസരം നല്‍കും. റേഷന്‍ കാര്‍ഡ് തരം മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഗുരുതര രോഗം ബാധിച്ചവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡോക്ടറുടെ ശുപാര്‍ശ എന്നിവ നല്കി അപേക്ഷിച്ചാല്‍ മുന്‍ഗണനാ കാര്‍ഡിലേക്ക് തരം മാറ്റി നല്‍കും.ഏതു റേഷന്‍ കടയില്‍ നിന്നും റേഷന്‍ വാങ്ങാമെന്നുള്ള നിര്‍ദ്ദേശം നല്കിയിട്ടുള്ളതിനാല് പുതി യതായി റേഷന്‍ കടകള്‍ തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ഇപ്പൊള്‍ പരിഗണിക്കുന്നി ല്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ അടുത്തായി റേഷന്‍ കടകള്‍ ഇല്ലാത്തതും, ജനങ്ങള്‍ക്ക് കൂടുതല്‍ ദൂരം റേഷന്‍ വാങ്ങാന്‍ സഞ്ചരിക്കേണ്ടി വരുന്നതുമായ മേഖല പരിശോധിച്ച് റേഷന്‍ കട അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കൊല്ലം പാരിപ്പള്ളിയില്‍ നിന്നും വിളിച്ച അശോകന്റെ പരാതിയില്‍ മറുപടിയായി അറിയിച്ചു.
തൃശൂര്‍ ജില്ലയില്‍ 174 റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ധ് ചെയ്തതായും പുതിയവ പരിഗണിക്കുന്നുമില്ലെന്ന റിയയുടെ പരാതി അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. 2021 ലെ വെള്ളപ്പൊക്കത്തില്‍ റേഷന്‍കടയില്‍ വെള്ളം കയറി ധാന്യങ്ങള്‍ നഷ്ടപ്പെട്ടതായും ഈ വിവരം ഇ പോസ് മെഷീനില്‍ രേഖപെടുത്തിയിട്ടില്ലാത്തതിനാല്‍ ബുദ്ധിമുട്ടുണ്ടാ വുന്നതായും അറിയിച്ച കാഞ്ഞിരപ്പള്ളി സ്വദേശി സജീവിന്റെ പരാതിയിലും സം സ്ഥാനത്തുള്ള സമാനമായ മറ്റ് പരാതികളിലും വേഗത്തില്‍ പരിഹാരം കാണും. സിവി ല്‍ സപ്ളീസ് വകുപ്പിലെ താല്‍ക്കാലിക ഡ്രൈവറായ കല്പറ്റയിലെ ചന്ദ്രബാബുവിന്റെ പരാതിയും റേഷന്‍കടയുടെ ത്യപ്തികരമല്ലാത്ത പ്രവര്‍ത്തനം സംബന്ധിച്ച കോഴിക്കോട് ജില്ലയിലെ ഷിജേഷ് കുമാറിന്റെ പരാതിയും പരിശോധിക്കും. സ്കൂളില്‍ പട്ടികളുടെ ശല്യമുണ്ടെന്നും സ്കൂള്‍ പരിസരം വൃത്തികേടാക്കുന്നു എന്നും ആനാട് വേങ്കവിളയി ല്‍ നിന്നുമുള്ള പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ നിതയുടെ പരാതി മന്ത്രി അനുഭാ വപൂര്‍വ്വം കേട്ടു ബന്ധപ്പെട്ട പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താം എന്നറിയിച്ചു. താന്നിമൂട് ജംഗ്ഷനില്‍ ബസ് കാത്തിരിപ്പു കേന്ദ്രം വേണമെന്ന നിത്യയുടെ ആവശ്യ വും റോഡ് പണി പൂര്‍ത്തിയായ ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
