എടത്തനാട്ടുകര: വിസ്ഡം സ്റ്റുഡന്റ്്സ് എടത്തനാട്ടുകര മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അല്വാന് ക്യാംപ് എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആനില്‍ നടന്നു.ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്യാംപ് വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാ ന പ്രസിഡന്റ് ഷമീല്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. എടത്തനാട്ടുകര മണ്ഡലം പ്രസിഡ ന്റ് ബിന്‍ഷാദ് വെള്ളേങ്ങര അധ്യക്ഷനായി.ഷാഫി അല്‍ഹികമി, സലാഹുദ്ധീന്‍ ഇബ്നു സലീം, ഷഫീഖ് സ്വലാഹി എന്നിവര്‍ ക്ലാസെടുത്തു.ജില്ല സെക്രട്ടറി മാജിദ് മണ്ണാര്‍ക്കാട്, എടത്തനാട്ടുകര,മണ്ഡലം സെക്രട്ടറി ടി.കെ. സദീദ് ഹനാന്, വിസ്ഡം പാലക്കാട് ജില്ല ജോ. സെക്രട്ടറി സാദിക്ക് ഇബ്നു സലീം, വിസ്ഡം എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് വി.പി ഉമ്മര്‍, റഫീഖ് വെള്ളിയഞ്ചേരി, അസ്ലം ഇര്‍ഷാദ് തച്ചമ്പാറ എന്നിവര്‍ സംസാരിച്ചു.എം.ഇര്ഫാന്, എം.റസീം, പി.ഷിദാദ്, അജ്വദ് ആലക്കല്‍, കെ.ആഷിഫ് എന്നിവര്‍ നേതൃത്വം നല്കി.
