എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) സപ്തദിന സഹവാസ ക്യാംപ് നാലുകണ്ടം യു.പി. സ്കൂളില്‍ സമാപിച്ചു.അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജമീല നാസര്‍ അധ്യക്ഷയായി.
പി.ടി.എ പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ പി.പ്രീത നായര്‍, അധ്യാപകരായ സി.സലീന, കെ. ഉണ്ണീന്‍, കെ.എം മീര, സി.ശര്‍മിള, സി.സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.
