മണ്ണാര്‍ക്കാട്:കാഴ്ചകള്‍ക്കപ്പുറം മാനസികവും ശാരീരികവുമായ ഉന്മേഷവും വിനോദ സഞ്ചാരികള്‍ക്ക് നല്കാന് വെല്‍നെസ് ടൂറിസം എന്ന പുതിയ മേഖലയിലേക്ക് പ്രവേ ശിക്കാന് കേരള വനവികസന കോര്പ്പറേഷന് (കെ.എഫ്.ഡി.സി.) തീരുമാനിച്ചതായി കെ.എഫ്.ഡി.സി. ചെയര്‍പേഴ്സണ്‍ പി.എ റസാക്ക് മൗലവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വനത്തിന്റെ ശാന്തതയില്‍ യോഗ, ധ്യാനം, പ്രകൃതി ചികിത്സ എന്നിവ ലഭ്യമാക്കുക, ആയുര്‍വേദ പാരമ്പര്യത്തെ ഇക്കോടൂറിസവുമായി ബന്ധിപ്പിക്കുക, സഞ്ചാരികള്‍ക്ക് ആരോഗ്യദായകമായ ഒരു അവധിക്കാലം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.നിലവില്‍ മൂന്നാര്‍, ഗവി, വാഗമണ്‍, മീശപ്പുലിമല, മാനന്തവാടി, അരിപ്പ, കല്ലാര്‍, നെല്ലിയാമ്പതി എന്നിവടങ്ങളിലാണ് കെ.എഫ്.ഡി.സിയുടെ ഇക്കോടൂറിസം പദ്ധതി കളുള്ളത്.വനോപഹാര്‍ എന്ന പേരിലുള്ള ഇക്കോഷോപ്പ് വഴി ഏലക്ക, കാപ്പി, കുരുമുള ക്, തേന്‍, ചന്ദനതൈലം, ഇതര ചന്ദനഉല്പ്പന്നങ്ങള്, വൈറ്റ് പെപ്പര്‍, രുദ്രാക്ഷമാല, തൊ ലിയില്ലാത്ത ഏലക്ക വിത്ത് തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നുമുണ്ട്.
വനത്തിനുള്ളിലെ വിവിധഇനം പക്ഷികള്‍, സസ്യങ്ങള്‍ എന്നിവയെകുറിച്ച് സന്ദര്‍ശക ര്‍ക്ക് വിവരിച്ചുനല്‍കാന്‍ പ്രാപ്തരായ ഗൈഡുകള്‍ക്ക് പരിശീലനം നല്‍കും.ഇതുവഴി കെ.എഫ്.ഡി.സിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സംസ്ഥാനത്തെ മികച്ച വിനോ ദസഞ്ചാരകേന്ദ്രങ്ങളാക്കാന് ശ്രമിക്കും.ഒരുവര്‍ഷത്തിനുള്ളില്‍ നിലവിലുള്ള ടൂറിസം പദ്ധതികള്‍ നവീകരിക്കാനും പുതിയ പദ്ധതികള്‍ നടപ്പിലാക്കാനുമാണ് തീരുമാനി ച്ചിട്ടുള്ളതെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
വനംവകുപ്പില്‍ നിന്നും പാട്ടത്തിനെടുത്ത ഏകദേശം 7500 ഹെക്ടറോളം വരുന്ന വനഭൂമി യുടെ പാട്ടം പുതുക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. കെ.എഫ്.ഡി.സി യുടെ വനവിള തോട്ടങ്ങളില്‍ ഇപ്പോള്‍ 60ശതമാനം വിവിധ സ്വദേശീയ ഇനം മരങ്ങള്‍ ആണ് നട്ടുവരുന്നത്.നെല്ലിയാമ്പതി ഉള്‍പ്പടെയുള്ള തോട്ടങ്ങളിലെ അര്‍ഹരായ താത്കാ ലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകും. നെല്ലി യാമ്പതി വിനോദസഞ്ചാരത്തില്‍ ജീപ്പ് ഡ്രൈവര്‍മാര്‍ക്ക് വരുമാനം ലഭിക്കുന്നതിനാ വശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കെ.എഫ്.ഡി.സി. ചെയര്‍പേഴ്സണ്‍ പറ ഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ എന്‍.സി.പി. നേതാക്കളായ പി.അബ്ദുറഹ്മാന്, മോഹന്‍ ഐസക്ക്, എ.ഷൗക്കത്തലി, പി.മൊയ്തീന്‍കുട്ടി, പി.എ അബ്ദുള്ള മാസ്റ്റര്‍, പി.സി ഹൈ ദരലി, നാസര്‍ തെങ്കര, മുഹമ്മദ് ശരീഫ്, രതീഷ് ,രാമകൃഷ്ണന് എടത്തനാട്ടുകര എന്നിവരും പങ്കെടുത്തു.
