വിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അഭിമാനകരം,മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
തൃത്താല:നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന വികസന ക്ഷേമ പഠന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഡോ. വി സേതുമാധ വന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയാണ് ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹി ച്ചത്. സര്‍ക്കാരിന്റെ പുരോഗതിക്ക് വേണ്ടി രാജ്യത്ത് ആദ്യമായാണ് പൊതു ജനങ്ങളു ടെ അഭിപ്രായം അറിയുന്നതിനായി പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയി ച്ചു.
വിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അഭിമാനകരമാണെന്ന് ഡോ. വി സേതുമാധവന് അഭിപ്രായപ്പെട്ടു.വിദ്യാര്‍ത്ഥികളുടെ പഠനമികവിനും തൊഴിലധി ഷ്ഠിത വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ കൂടു തല്‍ അറിയണം. ആരോഗ്യ- ശുചിത്വ മേഖലയിലും സര്‍ക്കാര്‍ മികവാര്‍ന്ന പ്രവര്‍ത്തന ങ്ങളാണ് നടപ്പാക്കിയത്.പത്ത് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമഗ്ര പുരോഗതി കൈ വരിക്കാനായി.സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും നടത്തുന്ന വികസ ന ക്ഷേമപരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങളി ല്‍ നിന്ന് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. പഞ്ചായത്ത് തലത്തില്‍ നി ന്നും പരിശീലനം ലഭിച്ച കര്‍മ്മ സേനാംഗങ്ങളായ വിജയകുമാര്‍,ഷിജില്‍ എന്നിവരാണ് അഭിപ്രായ ശേഖരണം നടത്തിയത്.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര് കുഞ്ഞുണ്ണി,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പ്രിയ.കെ. ഉണ്ണികൃഷ്ണന്,തൃത്താല മണ്ഡലം ചാര്‍ജ്ജ് ഓഫിസര്‍ ഡോ. കൃഷ്ണ ദാസ്,റിസോഴ്സ് പേഴ്സണ്‍മാരായ പി രാധാകൃഷ്ണന്, ഒ.രാജന്, വി.ഗംഗാധരന്, തുടങ്ങിയവര്‍ പങ്കെടുത്തു.
