എടത്തനാട്ടുകര: കോട്ടപ്പള്ള ഗവ.ഓറിയന്റല്‍ ഹൈസ്കൂള്‍ 1990-91 എസ്.എസ്.എല്‍. സി. ബാച്ചുകാരുടെ സംഗമം കോഴിക്കോട് വെച്ച് നടത്തി.ബേപ്പൂര്‍ ബീച്ചിലേക്ക് ഉല്ലാസ യാത്രയും നടത്തി.അലുംനി അസോസിയേഷന് പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍ പാറോക്കോട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.അബ്ദുസ്സലാം അധ്യക്ഷനായി. മണ്ണാര് ക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബാച്ച് അംഗങ്ങളായ ടി.പി സൈനബ, സീനത്ത് കൊങ്ങത്ത് എന്നിവരെയും ബാച്ച് അംഗങ്ങളുടെ മക്കളില്‍ ഉന്നത നേട്ടങ്ങള്‍ കൈവരിച്ചവരെയും ആദരിച്ചു.ട്രഷറര്‍ ടി.പി ഫൈസല്‍, എം.അബ്ദു, സി.ബഷീര്‍, സി.പി ഹക്കീം, ടി.കെ അല്‍ത്താഫ്, ടി.ഷാഹിന, കെ.അബ്ദുല്‍ ലത്തീഫ്, ഇ.മൈമൂന, കെ.ടി ജസീല, സി.സക്കീന, പി.സൈഫുന്നിസ, ടി.കെ ഷൈല, റുഖിയ, എം.ബഷീര്‍,ടി.മജീദ്, എം.സുമ, ഇ.സീനത്ത്, പി.റൈഹാനത്ത്, അജിത, ഉഷകുമാരി, പി.മുംതാസ്, പി.ഹബീബ, ടി.കെ പര്‍വീന താജ്, എന്‍.സലീന, പി.ഹബീബ തുടങ്ങിയ വര് സംസാരിച്ചു.തുടര്‍ന്ന് കലാപരിപാടികളുമുണ്ടായി.
