മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിലെ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന എസ്.അജയകുമാറിനെ പെരിമ്പടാരി പൗരാവലിയും കൈരളി ക്ലബും സംയുക്തമായി ആദരിച്ചു. ക്ലബ് പരിസരത്ത് നടന്ന അനുമോദനയോഗം എന്‍. ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്മാന് അഡ്വ.കെ സുരേഷ് അധ്യക്ഷനായി. മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി, മണ്ണാര്‍ക്കാട് സര് ക്കിള് സഹകരണ യൂണിയന് ചെയര്മാന് എം.പുരുഷോത്തമന്, റൂറല്‍ ബാങ്ക് പ്രസി ഡന്റ് പി.എന്‍ മോഹനന് മാസ്റ്റര്‍, സാഹിത്യകാരന് കെ.പി.എസ് പയ്യനെടം, ഡോ.കെ.എ കമ്മാപ്പ, ടി.ഹരിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്ന്ന്കലാപരിപാടികളുമുണ്ടായി.
