ഷോളയൂര്‍: ക്ഷയരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ മൈ ഭാരത് വളണ്ടിയര്‍ കാംപെയിന് തുടങ്ങി. ക്ഷയരോഗികള്‍ക്ക് ബോധവല്‍ക്കരണം, കൗണ്‍സിലിങ്, മാനസിക പിന്തുണ എന്നിവ നല്‍കുകയാണ് ലക്ഷ്യം. രോഗികള്‍ക്ക് നിക്ഷയ് മ്ിത്ര ന്യൂട്രീഷന്‍ കിറ്റ് വിതരണം ചെയ്യും. കാംപെയി ന്റെ ഭാഗമായി പത്ത് പേരെ വളണ്ടിയര്‍മാരായി തിരഞ്ഞെടുക്കും. ഇവര്‍ക്ക് പരിശീലന വും നല്‍കും. ക്ഷയരോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഉന്നതികളില്‍ ക്ഷയരോഗ അണു ക്കളെ കണ്ടെത്തുന്ന പരിശോധനയായ സി.വൈ-ടി.ബി. പരിശോധന സംഘടിപ്പിക്കും. മുന്‍വര്‍ഷങ്ങളില്‍ ക്ഷയരോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഷോളയൂര്‍ പഞ്ചായത്തിലെ ഉന്നതികള്‍, പ്രദേശങ്ങളിലും കാംപെയിന് തുടരുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് വിശാഖ് അറിയിച്ചു. കാപെയിന്‍ ഉദ്ഘാടനം വട്ട്ലക്കി ഉന്നതിയില്‍ ചൊറിയ മൂപ്പന് നിര്‍വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമി അധ്യക്ഷനായി. അട്ടപ്പാടി ടി.ബി. യൂണിറ്റ് സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ ശരണ്യ ക്ലാസെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഉമ, ആശാവര്‍ക്കര്‍ നഞ്ചമ്മ എന്നിവര്‍ സംസാരി ച്ചു.
