തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയു ടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ പരിചാരകരായ 22700 പേര്‍ക്കുകൂടി നല്‍കുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയി ച്ചു.2018 ഏപ്രില്‍ 1 മുതല്‍ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താ ക്കളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പ്രതിമാസം 600 രൂപ വീതം ഇവര്‍ക്ക് ലഭ്യമാക്കും. ഭിന്നശേഷി സമൂഹത്തോടുള്ള സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതിയുടെ ആനുകൂല്യം ഇത്രയും പേരിലേക്കുകൂടി സര്‍ക്കാര്‍ വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവര്‍, മാരക രോഗം ബാധിച്ച് പൂര്‍ണ്ണമായും കിടപ്പിലായവര്‍ തുടങ്ങിയവരില്‍ ദൈനംദിന കാര്യങ്ങള്‍ക്ക് പരസ ഹായം ആവശ്യമായ അവസ്ഥയിലുള്ള ആളുകളെ പരിചരിക്കുന്ന ഒരാള്‍ക്ക് പ്രതി മാസം 600 രൂപ വീതം ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാമിഷന് മുഖാന്തിരം നടപ്പാക്കിവരുന്ന ഈ പദ്ധതിയില്‍ നിലവില്‍ ഇരുപത്തയ്യായിരത്തോളം ഗുണഭോക്താ ക്കള്‍ക്കാണ് ധനസഹായം നല്‍കിവരുന്നത്. നിലവിലെ ഗുണഭോക്താക്കള്‍ക്ക് 2025 ഒക്ടോബര്‍ വരെയുള്ള മുഴുവന്‍ സഹായവും നല്‍കിക്കഴിഞ്ഞതായും നവംബര്‍ മാസത്തെ ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കു ന്നതായും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരുടെ പരിചാരകരും, പ്രായാധിക്യമുള്പ്പടെയുള്ള കാരണങ്ങളാല്‍ കിടപ്പുരോഗികളായവരുടെ പരിചാരകരും അടക്കമുള്ള അപേക്ഷകളില്‍നിന്നും, ഭിന്നശേഷിക്കാരുടെ പരിചാരകരായ മുഴുവന്‍ അര്‍ഹരായ അപേക്ഷകര്‍ക്കും ധന സഹായം എത്തിക്കും. ഭിന്നശേഷിക്കാരായവരുടെ പരിചാരകരായ ഗുണഭോക്താ ക്കള്‍ക്ക് ധനസഹായം അനുവദിച്ചശേഷം 2018 ഏപ്രില്‍ 1 മുതല്‍ അപേക്ഷിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും ആനുകൂല്യം അനുവദിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
